എംഡിഎംഎ യുമായി പതിനെട്ടുകാരി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍. കോഴിക്കോട് മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. മെഡിക്കല്‍ കോളേജ് പോലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ നഗരത്തിൽ നിന്നും കോഴിക്കോടെത്തിച്ച്‌ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.

Read More

കേരള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന എസ്‌കോട്ട് വാഹനങ്ങളും കടന്ന് പോയ ശേഷം അല്‍പം പിന്നിലായിട്ടാണ് ആബുലന്‍സ് കടന്ന് വന്നത്. എതിര്‍വശത്തു കൂടി കടന്ന് വന്ന മറ്റൊരു കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. കരിമ്പന കുളം സ്വദേശികളായ തോമസ്, റാണിമോള്‍, മിനി, അഞ്ച് വയസുകാരന്‍ ജുവാന്‍, ആറു വയസുകാരന്‍ ഇവാന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…

Read More

ബിഗ് ബോസ് സീസൺ 6; ‘കോമണർ’മത്സരാർത്ഥികളെ പരിചയപ്പെടുത്തി മോഹൻലാൽ 

ബിഗ് ബോസ് സീസണ്‍ 6 തുടങ്ങുന്നതിന് മുമ്പേ തന്നെ ട്രാക്ക് മാറ്റിപ്പിടിച്ച്‌ പുതിയ സീസൺ. മത്സാർത്ഥികള്‍ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് ചരിത്രത്തിലാദ്യമായി രണ്ട് മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ തുടങ്ങും മുമ്പേ തന്നെ അവതാരകൻ മോഹൻലാല്‍ പരിചയപ്പെടുത്തി. ബിഗ് ബോസ് സീസണ്‍ 6ന്റെ പുതിയ പ്രമോ വീഡിയോയിലാണ് രണ്ട് സാധാരണക്കാരായ മത്സാർത്ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ‘കോമണർ’ മത്സരാർത്ഥികളായാണ് ഇവർ രണ്ടു പേരും എത്തുന്നത്. ഫിസിക്കല്‍ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ…

Read More

മോഹൻലാലിന്റെ ബറോസ് റിലീസ് തിയ്യതിയിൽ മാറ്റം; പുതിയ തിയ്യതി പുറത്ത്

മോഹൻലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മേയ് 16 ലേക്ക് റിലീസ് നീട്ടി. മാർച്ച്‌ 28 നാണ് മുൻപ് റിലീസ് പ്രഖ്യാപിച്ചിരുന്നു. ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാള്‍ സമ്മാനമായി ബറോസ് എത്തുന്നു എന്നതാണ് പ്രത്യേകത. മേയ് 21 നാണ് മോഹൻലാലിന്റെ പിറന്നാള്‍. കഴിഞ്ഞ ഡിസംബറില്‍ ബറോസ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. പിന്നീട് മാർച്ച്‌ 28 ലേക്ക് നീട്ടുകയായിരുന്നു. മാർച്ച്‌ 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ് . ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ബറോസ് മേയ് 16 ലേക്ക് നീട്ടുകയായിരുന്നു.…

Read More

30 വയസിനു ശേഷം ഗർഭധാരണം ഉചിതമാണോ? കൂടുതൽ അറിയാം

ചില സ്ത്രീകള്‍ ചെറുപ്രായത്തില്‍ തന്നെ അമ്മമാരാകുന്നു, മറ്റുചിലർ 30 വയസിന് ശേഷം കുടുംബ ആസൂത്രണത്തെ കുറിച്ച്‌ ചിന്തിക്കുന്നു. കുടുംബ ഉത്തരവാദിത്തങ്ങളും കരിയറുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പ്രായം കൂടുന്തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയുന്നു, അതിനാല്‍ 30 വയസിന് ശേഷം അമ്മയാകാൻ കഴിയുമോ അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഗർഭം ധരിക്കുന്നതിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമോ എന്ന ചോദ്യമാണ് പല സ്ത്രീകളുടെയും മനസില്‍. 30 വയസിന് ശേഷം അമ്മയാകുന്നത് എത്രത്തോളം ഉചിതമാണ്? ഡോക്ടർമാരുടെയും വിദഗ്ധരുടെയും അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് 30 ന് ശേഷവും ഗർഭം ധരിക്കാം. എന്നിരുന്നാലും, പ്രായത്തിനനുസരിച്ച്‌ ഗർഭിണിയാകാനുള്ള…

Read More

ഓസ്ലർ ഇനി ഒടിടിയിൽ കാണാം; ഒടുവിൽ തീയ്യതി പ്രഖ്യാപിച്ചു

അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് ഒടുവിൽ എബ്രഹാം ഓസ്ലർ ഒടിടിയിലേക്ക് എത്തുകയാണ്. നിലവിലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിസ്നി ഹോട്ട് സ്റ്റാറാണ് ചിത്രത്തിൻറെ ഒടിടി അവകാശം നേടിയതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് എൻറർ ടെയിൻമെൻറ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 11-ന് തീയ്യേറ്ററിലെത്തിയ ചിത്രം ഇപ്പോഴും ഒടിടിയിൽ വരാത്തത് എന്താണെന്ന തരത്തിൽ വലിയ ചർച്ചകളും സിനിമാ പ്രേമികളുടെ ഇടയിൽ ഉണ്ടായിരുന്നു ഇതിന് വിരാമമിട്ടാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. നിലവിലെ ലഭ്യമായ വിവരങ്ങൾ പ്രകാരം മാ‍ർച്ച് 20-നായിരിക്കും ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുക എന്നതാണ് റിപ്പോ‍‍ർട്ടുകൾ. എന്നാൽ…

Read More

പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദ്ദിച്ചു; ഇടവക ചുമതലയിൽ നിന്നും മാറ്റി 

CRIME

ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ ചർചിലെ പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ ഇടവക ചുമതലയില്‍ നിന്ന് മാറ്റി. മംഗളൂരു ബണ്ട് വാള്‍ താലൂകില്‍ പരിയാല്‍തഡ്ക മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ ഇടവക വികാരി ഫാ. നെല്‍സണ്‍ ഒലിവേരയാണ് നീക്കിയത്. ഫെബ്രുവരി 29ന് അനുഗ്രഹിക്കാനായി പുരോഹിതൻ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വൈദികനും വയോധിക ദമ്പതികളും തമ്മില്‍ വഴക്കിടുന്നതും അവരെ കൈയേറ്റം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദമ്പതികളും വൈദികനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതായും,…

Read More

ബിഗ് ബോസ് സീസൺ 6 ; ഏറ്റുമുട്ടുന്നത് ഇവരൊക്കെ!!! പുതിയ ലിസ്റ്റിൽ ഇവരൊക്കെ 

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മാർച്ച്‌ 10 നാണ് ഷോ ലോഞ്ച് ചെയ്യുകയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ ഏറ്റുമുട്ടാൻ എത്തുന്നതെന്ന കൗതുകം നിലനില്‍ക്കുന്നുണ്ട്. ഇതിനോടകം പല പേരുകളും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥി റോണ്‍സണ്‍ വിൻസെന്റ് ചില മത്സരാർത്ഥികളുടെ പേര് പങ്കിട്ട് എത്തിയിരിക്കുകയാണ്. മത്സരാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ടാണ് റോണ്‍സണിന്റെ പോസ്റ്റ്. ഡയാന ഹമീദ്, കൃഷ്ണ , യമുനാ റാണി , സാന്ത്വനം സീരിയല്‍ ഫെയിം അപ്സര…

Read More

ഓർഡർ ചെയ്ത ഫുഡ്‌ ലഭിച്ചില്ല; സ്ഫോടനം നടന്ന കഫേയിൽ നിന്ന് പണം തിരികെ ആവശ്യപ്പെട്ട് യുവാവ് 

ബെംഗളൂരു: രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നാലെ ഒരു പത്രപ്രവർകന്റെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വലിയൊരു ചർച്ചയ്‌ക്ക് വഴിയാരുക്കിയത്. രാമേശ്വരത്ത് സ്ഫോടനം നടന്ന കഫേയില്‍ നിന്ന് ഓർഡർ ചെയ്ത ഊണ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഉപയോക്താവ് പണം തിരികെ ചോദിച്ചതാണ് സംഭവം. സഞ്ജയ് രാജ് എന്ന പത്രപ്രവർത്തകനാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്. പൊട്ടിത്തെറിക്ക് നിമിഷങ്ങള്‍ക്ക് മുൻപാണ് കൗണ്ടറില്‍ നിന്ന് ടോക്കണെടുത്ത് ഒരാള്‍ ഫുഡ് ഓർഡർ ചെയ്തു. ഇത് ലഭിക്കുന്നതിന് മുൻപാണ് ഹോട്ടലില്‍ വമ്പൻ സ്ഫോടനമുണ്ടായത്. ശേഷം താൻ റിപ്പോർട്ടിംഗിന് എത്തുമ്പോഴാണ് ആ കസ്റ്റമർ തന്റെ പണം…

Read More

രാമേശ്വരം കഫേയിലെ സ്ഫോടനം; സംസ്ഥാനത്ത് അതീവ ജാഗ്രത 

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് പോലീസ്. വൈറ്റ്‌ഫീല്‍ഡ് ഏരിയയിലെ സ്‌ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐഇഡിയുടെ മറ്റ് ഭാഗങ്ങളും പോലീസ് കണ്ടെടുത്തു. നാഷണല്‍ സെക്യൂരിറ്റി ഗാർഡ് സംഘം ശനിയാഴ്ച രാവിലെ സ്‌ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കഫേയില്‍ ബാഗ് വെച്ച്‌ കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനത്തില്‍ 10 പേർക്ക് പരിക്കേറ്റിരുന്നു. രാമേശ്വരം കഫേയില്‍ നടന്നത് ബോംബ്…

Read More
Click Here to Follow Us