പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദ്ദിച്ചു; ഇടവക ചുമതലയിൽ നിന്നും മാറ്റി 

CRIME

ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ ചർചിലെ പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ ഇടവക ചുമതലയില്‍ നിന്ന് മാറ്റി.

മംഗളൂരു ബണ്ട് വാള്‍ താലൂകില്‍ പരിയാല്‍തഡ്ക മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ ഇടവക വികാരി ഫാ. നെല്‍സണ്‍ ഒലിവേരയാണ് നീക്കിയത്.

ഫെബ്രുവരി 29ന് അനുഗ്രഹിക്കാനായി പുരോഹിതൻ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

വൈദികനും വയോധിക ദമ്പതികളും തമ്മില്‍ വഴക്കിടുന്നതും അവരെ കൈയേറ്റം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

ദമ്പതികളും വൈദികനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതായും, തങ്ങളെ ഇനി സന്ദർശിക്കരുതെന്ന് ദമ്പതികള്‍ പുരോഹിതനോട് പറഞ്ഞതിന് പിന്നാലെയാണ് വാക്കേറ്റവും മർദനവും ഉണ്ടായതെന്നാണ് പറയുന്നത്.

സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും രൂപത ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തില്‍ അഗാധമായ ദു:ഖമുണ്ടെന്നും വൈദികനെ ക്രൈസ്റ്റ് ദി കിംഗ് പള്ളിയിലെ മതശുശ്രൂഷയില്‍ നിന്ന് മാറ്റുമെന്നും മംഗളൂരു രൂപത വാർത്താക്കുറിപ്പില്‍ അറിയിച്ചു.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

നിയമപാലകരുമായി പൂർണമായി സഹകരിക്കും, സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിന് പുറമേ മംഗളൂരു രൂപതയും സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts