ബിഗ് ബോസ് സീസൺ 6; ‘കോമണർ’മത്സരാർത്ഥികളെ പരിചയപ്പെടുത്തി മോഹൻലാൽ 

ബിഗ് ബോസ് സീസണ്‍ 6 തുടങ്ങുന്നതിന് മുമ്പേ തന്നെ ട്രാക്ക് മാറ്റിപ്പിടിച്ച്‌ പുതിയ സീസൺ.

മത്സാർത്ഥികള്‍ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് ചരിത്രത്തിലാദ്യമായി രണ്ട് മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ തുടങ്ങും മുമ്പേ തന്നെ അവതാരകൻ മോഹൻലാല്‍ പരിചയപ്പെടുത്തി.

ബിഗ് ബോസ് സീസണ്‍ 6ന്റെ പുതിയ പ്രമോ വീഡിയോയിലാണ് രണ്ട് സാധാരണക്കാരായ മത്സാർത്ഥികളെ അവതരിപ്പിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ‘കോമണർ’ മത്സരാർത്ഥികളായാണ് ഇവർ രണ്ടു പേരും എത്തുന്നത്.

  ഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?

ഫിസിക്കല്‍ എഡ്യൂക്കേഷൻ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിൻ ഭായിയും യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസണ്‍ 6ല്‍ പങ്കെടുക്കുന്നത്.

തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.

യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന ഫിസിക്കല്‍ എജ്യുക്കേഷൻ ടീച്ചറാണ് എ.എൻ. റസ്മിൻ ഭായി.

ബൈക്ക് റൈഡാണ് ഇവരുടെ താല്‍പ്പര്യം.

എന്നും എപ്പോഴും യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരു ഫ്രീക്കത്തി വീട്ടമ്മയാണ് താനെന്ന് എൻ. നിഷാന സ്വയം പരിയപ്പെടുത്തുന്നു.

  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു

ട്രക്കിങ് ഫ്രീക്കിങ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us