രാമേശ്വരം കഫേയിലെ സ്ഫോടനം; സംസ്ഥാനത്ത് അതീവ ജാഗ്രത 

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് പോലീസ്.

വൈറ്റ്‌ഫീല്‍ഡ് ഏരിയയിലെ സ്‌ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐഇഡിയുടെ മറ്റ് ഭാഗങ്ങളും പോലീസ് കണ്ടെടുത്തു.

നാഷണല്‍ സെക്യൂരിറ്റി ഗാർഡ് സംഘം ശനിയാഴ്ച രാവിലെ സ്‌ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കഫേയില്‍ ബാഗ് വെച്ച്‌ കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

വെള്ളിയാഴ്ച നടന്ന തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനത്തില്‍ 10 പേർക്ക് പരിക്കേറ്റിരുന്നു.

രാമേശ്വരം കഫേയില്‍ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 നും 1 മണിക്കും ഇടയില്‍ നടന്ന സ്ഫോടനത്തില്‍ 10 പേർക്ക് പരിക്കേറ്റെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ പാർട്ടികള്‍ ഇതില്‍ രാഷ്ട്രീയം കളിക്കരുതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

ഏകദേശം 28-30 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ കഫേയില്‍ വന്നു, കൗണ്ടറില്‍ നിന്ന് റവ ഇഡ്ഡലി വാങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഇയാള്‍ ബാഗ് കഫേയോട് ചേർന്നുള്ള ഒരു മരത്തിനടുത്ത് വെച്ചിട്ട് പോയി.

തുടർന്ന് ഒരു മണിക്കൂറിന് ശേഷം സ്‌ഫോടനം നടന്നതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts