രാമേശ്വരം കഫേയിലെ സ്ഫോടനം; മന്ത്രിമാരുടെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.

തെറ്റായതും സ്ഥിരീകരിക്കാത്തതും നിരുത്തരവാദപരമവുമായ പരാമർശങ്ങൾ നടത്തി മന്ത്രിമാർ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

അന്വേഷണത്തെ സ്വാധീനിക്കുന്നതിൽ നിന്നും മുൻവിധികൾ സൃഷ്ടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരോട് നിർദേശിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറോടും മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടു.

രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചും ബിസിനസ് വൈരാഗ്യം കാരണവും സംഭവിച്ചതാണെന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകൾക്ക് എതിരേയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

ഇത്തരം പ്രസ്താവനകൾ നടത്തി അന്വേഷണത്തെ സ്വാധീനിക്കരുതെന്നും സത്യത്തെ മൂടി വെക്കാൻ ശ്രമിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts