വിമാനയാത്രക്കിടെ പഴകിയ ബദാംമിൽക്ക് നൽകി; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ കോടതി

ബെംഗളൂരു : യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് ലഭിച്ച പഴകിയ ബദാംമിൽക്ക് കുടിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്.

ബെംഗളൂരു സ്വദേശിയായ ശ്രീനിവാസമൂർത്തിക്ക് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് 60,000 രൂപ നൽകണമെന്നാണ് ശാന്തിനഗർ നാലാം അഡിഷണൽ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്.

2023 ജൂൺ 20-നാണ് പരാതിക്കാധാരമായ സംഭവം.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ 80 മില്ലിലിറ്ററിന്റെ ഒരു പായ്ക്കറ്റ് ബദാം മിൽക്ക് ശ്രീനിവാസമൂർത്തി ഓർഡർ ചെയ്തിരുന്നു.

എന്നാൽ രണ്ടുദിവസം മുമ്പ് ഉപയോഗിക്കാനുള്ള സമയപരിധി കഴിഞ്ഞ ബദാം മിൽക്കാണ് വിമാനജീവനക്കാർ നൽകിയത്.

കുടിച്ചുകഴിഞ്ഞാണ് ഇക്കാര്യം ശ്രീനിവാസമൂർത്തിയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇത് വിമാനജീവനക്കാരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.

ഇതിനിടെ ഇദ്ദേഹത്തിന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts