രാത്രി നിർത്താതെ കരഞ്ഞു; കുഞ്ഞിനെ അച്ഛൻ ചുമരിലിടിച്ചുകൊന്നു

ബെംഗളൂരു : രാത്രിയിൽ നിർത്താതെ കരഞ്ഞ് ഉറക്കം തടസ്സപ്പെടുത്തിയ കുഞ്ഞിനെ അച്ഛൻ ചുമരിലിടിച്ചുകൊന്നു.

ധാർവാഡ് യാദ്‌വാഡിലാണ് കൊടുംക്രൂരത.

സംഭവത്തിൽ പ്രദേശവാസിയായ ശംഭുലിംഗ ഷഹപുർമതിനെ (37) പോലീസ് അറസ്റ്റുചെയ്തു.

ഇയാളുടെ മകൾ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന ശംഭുലിംഗ കുഞ്ഞിനെ എടുത്തുയർത്തി ചുമരിലടിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അമ്മയും അയൽവാസികളും ചേർന്ന് ഹുബ്ബള്ളി കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

പെൺകുട്ടി ജനിച്ചതുമായി ബന്ധപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായാണ് അയൽക്കാർ പോലീസിന് നൽകിയ മൊഴി.

നേരത്തേയും കുഞ്ഞിനെ ഇയാൾ ഉപദ്രവിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞിനെ ചുമരിലിടിച്ചശേഷം വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ശംഭുലിംഗയെ പ്രദേശവാസികളാണ് പിടികൂടി പോലീസിലേൽപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts