വീണ്ടും കടുവ ഭീതിയിൽ വയനാട് 

വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്.

പുല്‍പ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്.

കാർ യാത്രികരാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മനസിലാക്കിയത്.

കഴിഞ്ഞ രാത്രിയാണ് സംഭവം.

എസ്റ്റേറ്റിന് സമീപം രണ്ട് കടുവകള്‍ ഉണ്ടായിരുന്നതായി കാർ യാത്രക്കാർ പറയുന്നുണ്ട്.

സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.

കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് വയനാട് വടാനക്കവലയില്‍ നിന്നും കടുവയെ കെണിവച്ച്‌ പിടിച്ച്‌ തൃശൂർ മൃഗശാലയിലേക്ക് മാറ്റിയത്.

പല്ലുകള്‍ നഷ്ടമായി ഇരപിടിക്കാൻ കഴിയാതായ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

ഒരു മാസത്തോളം മുള്ളൻകൊല്ലി, പുല്പള്ളി പഞ്ചായത്തുകളില്‍ നിരവധി വളർത്തു മൃഗങ്ങളെ കൊന്ന കടുവയെയാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts