‘കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നു’; സ്കൂള്‍ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച മലയാളി പെൺകുട്ടിയുടെ കുടുംബം

ബെംഗളൂരു: നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.

കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാന്‍ പോലും ബെംഗലൂരു പോ ലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

കേസില്‍ നിന്ന് പിന്തിരിയാന്‍ സ്കൂള്‍ പ്രിൻസിപ്പല്‍ പല വഴികളിലൂടെ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

കുഞ്ഞിന് നീതി കിട്ടാന്‍ ജസ്റ്റിസ് ഫോര്‍ ജിയന്ന എന്ന പേരില്‍ നവമാധ്യമ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് കുടുംബം.

മകളെങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് വിശ്വസനീയമായൊരുത്തരം ഇനിയും കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

സ്കൂളില്‍ ആയയായി ജോലി ചെയ്തിരുന്ന പതിനാറു വയസുകാരി കുഞ്ഞിനെ ബോധപൂര്‍വം അപായപ്പെടുത്തിയതാണെന്ന സംശയം സാഹചര്യ തെളിവുകളുടെ പിന്‍ബലത്തോടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു.

ആരോപണ വിധേയയായ ആയയ്ക്കും സ്കൂള്‍ മാനേജര്‍ തോമസ് ചെറിയാനുമെതിരെ കേസെടുത്തതൊഴിച്ചാല്‍ പിന്നെ ഒന്നും പോലീസ് ചെയ്തിട്ടില്ല.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

കേസില്‍ നിന്ന് പിന്തിരിയാനായി സ്കൂള്‍ മാനേജര്‍ തോമസ് ചെറിയാന്‍ പലവഴികളിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും മാതാപിതാക്കള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts