ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചു; യുവാവിന് ഒരു മാസത്തെ തടവ് വിധിച്ച് കോടതി 

ബെംഗളൂരു: ഭാര്യയ്ക്ക് ഈമെയിലിലൂടെ അശ്ലീല വീഡിയോ അയച്ച യുവാവിന് ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി.

രാജാജിനഗറിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ 30കാരനാണ് പ്രാദേശിക കോടതി ഒരു മാസത്തെ ജയില്‍ വാസവും 45000 രൂപ പിഴയും വിധിച്ചത്.

ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമാണ് കോടതിയുടെ വിധി.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

2016ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

പരാതിക്കാരി വിദേശത്താണ് ജോലി ചെയ്യുന്നത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുടുംബകോടതിയില്‍ വിവാഹമോചനത്തിനായി അപേക്ഷിച്ചിരുന്നു.

ഇതിനിടയിലാണ് യുവാവ് ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചത്.

സംഭവത്തില്‍ യുവതിയുടെ സഹോദരൻ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി യുവതി വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു.

യുവാവ് ഭാര്യയ്ക്ക് അശ്ലീല വീഡിയോയും ലൈംഗിക ചുവയുളള മെസേജും ഈമെയിലിലൂടെ അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us