കാർ പാർക്ക് ചെയ്തതിൽ തർക്കം; ദമ്പതിമാർക്ക് നേരെ ആക്രമണം 

ബെംഗളൂരു: കാർ പാർക്ക് ചെയ്തതിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ദമ്പതിമാർക്ക് നേരേ അയല്‍ക്കാരുടെ ആക്രമണം.

ദൊഡ്ഡനകുണ്ഡിയില്‍ താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയല്‍ക്കാർ സംഘം ചേർന്ന് മർദിച്ചത്.

മർദനത്തിനിരയായ ഇവർ ബെളഗാവി സ്വദേശികളാണ്.

അയല്‍ക്കാരുടെ വീടിനടുത്തുള്ള പൊതുസ്ഥലത്ത് ദമ്പതിമാർ കാർ നിർത്തിയിട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്.

തുടർന്ന് ഇവർ വീട്ടില്‍ നിന്നിറങ്ങി ദമ്പതിമാരെ ആക്രമിക്കുകയായിരുന്നു.

  15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് ഉറപ്പിച്ച് കമ്പനി; പിന്നെ നടന്നത് ചരിത്രം

സഹിഷ്ണുവിനെ മർദ്ദിക്കുമ്പോൾ ഭാര്യ രോഹിണി ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഇവർക്ക് നേരേ തിരിഞ്ഞു.

തുടർന്ന് ഇവർ രോഹിണിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

സമീപത്തെ കെട്ടിടത്തില്‍ നിന്ന് മർദനത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ ഫോണില്‍ പകർത്തിയിരുന്നു.

ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്.

സംഭവത്തില്‍ മൂന്നുപേർക്കെതിരേ കേസെടുത്തെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

സംഭവം നടന്നതിന്റെ തലേദിവസമാണ് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുണെയിൽ പാലം തകർന്ന് 5 മരണം; നിരവധി പേരെ കാണാതായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us