30 വയസിനു ശേഷം ഗർഭധാരണം ഉചിതമാണോ? കൂടുതൽ അറിയാം

ചില സ്ത്രീകള്‍ ചെറുപ്രായത്തില്‍ തന്നെ അമ്മമാരാകുന്നു, മറ്റുചിലർ 30 വയസിന് ശേഷം കുടുംബ ആസൂത്രണത്തെ കുറിച്ച്‌ ചിന്തിക്കുന്നു.

കുടുംബ ഉത്തരവാദിത്തങ്ങളും കരിയറുമൊക്കെ ഇതിന് കാരണമാകാറുണ്ട്.

പ്രായം കൂടുന്തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയുന്നു, അതിനാല്‍ 30 വയസിന് ശേഷം അമ്മയാകാൻ കഴിയുമോ അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഗർഭം ധരിക്കുന്നതിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമോ എന്ന ചോദ്യമാണ് പല സ്ത്രീകളുടെയും മനസില്‍.

30 വയസിന് ശേഷം അമ്മയാകുന്നത് എത്രത്തോളം ഉചിതമാണ്?

ഡോക്ടർമാരുടെയും വിദഗ്ധരുടെയും അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് 30 ന് ശേഷവും ഗർഭം ധരിക്കാം.

എന്നിരുന്നാലും, പ്രായത്തിനനുസരിച്ച്‌ ഗർഭിണിയാകാനുള്ള സാധ്യത സ്വാഭാവികമായും കുറയുന്നുവെന്നത് ഇവിടെ ഓർമ്മിക്കേണ്ടതാണ്, അതിനാല്‍ ഈ പ്രായത്തില്‍ ഗർഭധാരണത്തിന് ചില സ്ത്രീകള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജൈവശാസ്ത്രപരമായി, 20 മുതല്‍ 30 വയസ് വരെയാണ് അമ്മയാകാനുള്ള ഏറ്റവും നല്ല പ്രായം, എന്നാല്‍ 32 വയസ് ഗർഭധാരണത്തിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.

ഇതിനുശേഷം, പ്രായത്തിനനുസരിച്ച്‌ എൻഡോമെട്രിയോസിസ് അല്ലെങ്കില്‍ നിയോപ്ലാസിയ ഉണ്ടാകാനുള്ള സാധ്യത വർധിക്കും.

അത്തരം അപകടസാധ്യതകള്‍ ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ചിലർ 30 വയസിനു ശേഷം എളുപ്പത്തില്‍ ഗർഭം ധരിക്കുന്നു, ചിലർക്ക് ഗർഭിണിയാകാൻ പ്രയാസമാണ്.പ്രശ്നങ്ങള്‍ ഉണ്ടാകാം.

ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ ഏത് പ്രായത്തിലും ഉണ്ടാകാമെങ്കിലും, 30 ന് ശേഷം അപകടസാധ്യത വർധിക്കും.p

30-നു ശേഷമുള്ള ഗർഭം അലസല്‍, കുഞ്ഞിൻ്റെ ജനന വൈകല്യങ്ങള്‍, മാസം തികയാതെയുള്ള ജനനം, കുഞ്ഞിൻ്റെ ജനന ഭാരക്കുറവ്, ഗർഭകാല പ്രമേഹം, പ്രീക്ലാംപ്സിയ , ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദം, അകാല പ്രസവം അല്ലെങ്കില്‍ പ്രസവസമയത്ത് മറ്റേതെങ്കിലും പ്രശ്നങ്ങള്‍ തുടങ്ങിയവ നേരിടാം.

30 വയസിന് ശേഷം അമ്മയാകാൻ നുറുങ്ങുകള്‍

നിങ്ങള്‍ 30 വയസിന് ശേഷം അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്കും പങ്കാളിക്കും ആരോഗ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അറിയുക.

ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെ ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും.

ഭാരം നിയന്ത്രണത്തിലാക്കുക: അമിതഭാരമോ തൂക്കക്കുറവോ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) 19-ല്‍ താഴെയോ 30-ല്‍ കൂടുതലോ ഉള്ള സ്ത്രീകള്‍ക്ക് ക്രമരഹിതമായ ആർത്തവം മൂലം പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ നേരിടാം.

നിങ്ങളുടെ പ്രായത്തിനും ഉയരത്തിനും അനുസൃതമായി നിങ്ങളുടെ ഭാരം സന്തുലിതമാക്കുക.

പുരുഷ പങ്കാളിയുടെ ആരോഗ്യം: ഗർഭിണിയാകാൻ, പുരുഷ പങ്കാളി ആരോഗ്യവാനായിരിക്കേണ്ടത് പ്രധാനമാണ്.

പുരുഷന്മാരില്‍ 30-ല്‍ കൂടുതല്‍ ബിഎംഐ ഉള്ളത് ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിൻ്റെ ലക്ഷണമാണ്.

അതിനാല്‍, പുരുഷന്മാരുടെ ഭാരവും സന്തുലിതമായിരിക്കണം.

മദ്യവും സിഗരറ്റും: സ്ത്രീകളും പുരുഷന്മാരും ഈ രണ്ട് കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം.

സിഗരറ്റും മദ്യവും നിങ്ങള്‍ രണ്ടുപേരുടെയും പ്രത്യുല്‍പാദന ശേഷിയെ നശിപ്പിക്കും.

ഗർഭിണിയായ സ്ത്രീ മദ്യമോ സിഗരറ്റോ ഉപയോഗിക്കുന്നുവെങ്കില്‍, അത് കുഞ്ഞിനും ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

സമ്മർദം കുറയ്ക്കല്‍: സ്ട്രെസ് ഹോർമോണുകളുടെ വർധനവ് കാരണം, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം, ഇത് നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമതയെ നേരിട്ട് ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us