കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്റെ ക്രൂരമർദ്ദനം

കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി.

കൊല്ലം ഈസ്റ്റ് എസ്‌ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് കരിക്കോട് സ്വദേശികളായ നാസറിന്‍റെയും മകന്‍ സെയ്ദിന്‍റെയും പരാതി.

കെഎസ്‍യു ജില്ലാ സെക്രട്ടറിയായ സെയ്ദും കോണ്‍ഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്‍റായ നാസറും ഇന്ന് പുലര്‍ച്ചെ 4.30ന് കരിക്കോടേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പുലര്‍ച്ചെ പാലരുവി എക്സ്പ്രസിന് വന്നിറങ്ങിയതായിരുന്നുവെന്നും വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് മര്‍ദനമെന്നും സെയ്ദ് പറഞ്ഞു.

സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് മദ്യപിച്ചിട്ടാണോ നില്‍ക്കുന്നതെന്ന് ചോദിച്ച്‌ ഊതാൻ പറഞ്ഞു.

മദ്യപിക്കാറില്ലെന്ന് ഉപ്പ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റാണെന്ന് ഉപ്പ പറ‍ഞ്ഞതോടെ പിടിച്ചു തള്ളുകയായിരുന്നു എന്നാണ് ആരോപണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts