മംഗളൂരു : കേരളത്തിൽ ജോലിചെയ്യുകയായിരുന്ന ബംഗാൾ സ്വദേശിയായ 25-കാരിയെ മംഗളൂരുവിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഓട്ടോഡ്രൈവർ മുൽക്കി കർണാട് കെ.എസ്.റാവു നഗറിലെ പ്രഭുരാജ് (38), കുമ്പള കോട്ടേക്കർ ചിത്രാഞ്ജലി നഗറിലെ മിഥുൻ (37), പടീൽ കൊടക്കൽ ശിവാജി നഗറിലെ മനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉള്ളാളിലെ മുന്നൂരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കേരളത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കാരിയായ പശ്ചിമബംഗാൾ കുച്ച്‌ബിഹാർ സ്വദേശിനി ഒപ്പം ജോലിചെയ്യുന്ന സുഹൃത്തിന്റെ കൂടെ ജോലിയന്വേഷിച്ചാണ് ബുധനാഴ്ച ഉള്ളാളിലെത്തിയത്. ഇവിടെയെത്തിയ ശേഷം സുഹൃത്തുമായുണ്ടായ…
Read MoreDay: 21 April 2025
വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരന് മരിച്ചു
വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരന് മരണം. ഇടുക്കിയിൽ കാന്തല്ലൂർ പെരുമലയിൽ രാമരാജിൻ്റെയും രാജേശ്വരിയുടെയും മകൻ ശരവണ ശ്രീയാണ് മരിച്ചത്. സഹോദരിമാർക്ക് ഒപ്പം കളിക്കുമ്പോൾ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിൻ്റെ സമീപത്തെ കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്ന കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreജയ് ശ്രീറാം മുഴക്കി ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തിയതായി ആരോപണം
അഹമ്മദാബാദ്: ഗുജറാത്തിൽ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ പ്രാർത്ഥന തടസ്സപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും. അഹമ്മദാബാദിലെ ഒരു സ്വകാര്യ ഹാളിൽ നടന്ന പ്രാർത്ഥനാ ചടങ്ങാണ് ഇവർ തടസപ്പെടുത്തിയത്. ജയ് ശ്രീറാം, ഹര ഹര മഹാദേവ് വിളികൾ മുഴക്കിയാണ് സംഘം പ്രർത്ഥനാ ഹാളിലേക്ക് ഇരച്ചുകയറിയത്. സംഘത്തിലെ എല്ലാവരുടെയും കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. ഇവർ മതപരിവർത്തനം ആരോപിക്കുകയും ആരാധന നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കമ്പിവടി പോലുള്ള ആയുധങ്ങളുമായി സംഘം പ്രാർത്ഥന തടസപ്പെടുത്തുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കാണാം.
Read Moreഗോഡൗണിൽ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന 400 കിലോ മുടി അഞ്ച് പേർ മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: ലക്ഷ്മിപൂർ ക്രോസിലെ ഒരു വെയർഹൗസിൽ നിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന 400 കിലോ മുടി മോഷ്ടിച്ച കേസിൽ അഞ്ച് പുരുഷന്മാരിൽ ഒരാളെ അറസ്റ്റ് ചെയ്തു. മാർച്ച് ഒന്നിന്, അറസ്റ്റിലായ യല്ലപ്പ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം മനുഷ്യന്റെ മുടി സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിൽ അതിക്രമിച്ച് കയറി, ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 400 കിലോ മുടി മോഷ്ടിച്ച് ഒരു ചരക്ക് വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. വെയർഹൗസ് ഉടമ വെങ്കിട്ടരാമൻ സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ…
Read Moreഅന്തർ സംസ്ഥാന ബസ് യാത്രയില്‍ ഇനി പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കൊണ്ടുവന്നാല്‍ കര്‍ശന നടപടി
ബെംഗളൂരു : കേരളം, കർണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തർ സംസ്ഥാന ബസ്സുകള്‍ നീലഗിരിയിലേക്ക് പ്രവേശിക്കുമ്ബോള്‍ അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കർശന പരിശോധന നടത്താൻ നീലഗിരി ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവ്. ബസുകളിലടക്കം യാത്രക്കാരുടെ കൈവശം നിരോധിത പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളടക്കമുണ്ടെങ്കില്‍ കർശന നടപടിക്ക് വിധേയമാക്കിയേക്കും. നീലഗിരി മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ടത്തില്‍ 28 തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചതാണ്. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സർക്കാർ ബസുകളിലടക്കം വലിയ അളവില്‍ നിരോധിത പ്ലാസ്റ്റിക്കും വെള്ളക്കുപ്പികളും യാത്രക്കാർ കൊണ്ടുവരുന്നുണ്ട്. ഇതിനുപുറമെ, കർണാടകയിലെ ഗുണ്ടല്‍പട്ട്,…
Read Moreനഗരത്തിൽ ജലക്ഷാമം നേരിട്ടു തുടങ്ങി : കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുവാന്‍ സാധ്യതയുള്ളത് പ്രദേശങ്ങള്‍ അറിയാന്‍ വായിക്കാം
വേനല്‍ക്കാലമായാല്‍ ബെംഗളൂരുവില്‍ ഇപ്പോള്‍ ജലക്ഷാമം പതിവാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല. കാര്യം കഴിഞ്ഞ വര്‍ഷം നല്ല മഴ കിട്ടിയെങ്കിലും ഈ വർഷം ഒത്തിരി നേരത്തെ തന്നെ നഗരം വേനലിലേക്ക് കടന്നിരുന്നു. സാധാരണഗതിയില്‍ ഫെബ്രുവരി അവസാനത്തോടെ അല്ലെങ്കില്‍ മാർച്ച് ആദ്യത്തോടെ എത്തുന്ന വേനല്‍ ഈ വർഷം ജനുവരി അവസാന വാരം തന്നെ എത്തിയിരുന്നു. വേനല്‍മഴ പെയ്തുവെങ്കിലും 35 ഡിഗ്രി വരെ താപനില ഉയർന്ന ദിവസങ്ങളും സമീപ മാസങ്ങളില്‍ ബെംഗളൂരുവില്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബെംഗളൂരു ജലക്ഷാമം നേരിട്ടു തുടങ്ങി. കഴിഞ്ഞ വർഷവും നഗരം കഠിനമായ…
Read Moreഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി…
Read Moreകൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്റെ ക്രൂരമർദ്ദനം
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ഈസ്റ്റ് എസ്‌ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് കരിക്കോട് സ്വദേശികളായ നാസറിന്‍റെയും മകന്‍ സെയ്ദിന്‍റെയും പരാതി. കെഎസ്‍യു ജില്ലാ സെക്രട്ടറിയായ സെയ്ദും കോണ്‍ഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്‍റായ നാസറും ഇന്ന് പുലര്‍ച്ചെ 4.30ന് കരിക്കോടേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. പുലര്‍ച്ചെ പാലരുവി എക്സ്പ്രസിന് വന്നിറങ്ങിയതായിരുന്നുവെന്നും വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് മര്‍ദനമെന്നും സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് മദ്യപിച്ചിട്ടാണോ നില്‍ക്കുന്നതെന്ന് ചോദിച്ച്…
Read Moreപിടിതരാതെ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,835 രൂപയുമാണ്. ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്നു. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി…
Read Moreഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു
വത്തിക്കാൻ: വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
Read More