കേരളത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കാരിയായ ബംഗാളുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു : കേരളത്തിൽ ജോലിചെയ്യുകയായിരുന്ന ബംഗാൾ സ്വദേശിയായ 25-കാരിയെ മംഗളൂരുവിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

ഓട്ടോഡ്രൈവർ മുൽക്കി കർണാട് കെ.എസ്.റാവു നഗറിലെ പ്രഭുരാജ് (38), കുമ്പള കോട്ടേക്കർ ചിത്രാഞ്ജലി നഗറിലെ മിഥുൻ (37), പടീൽ കൊടക്കൽ ശിവാജി നഗറിലെ മനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉള്ളാളിലെ മുന്നൂരിലാണ് സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കേരളത്തിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കാരിയായ പശ്ചിമബംഗാൾ കുച്ച്‌ബിഹാർ സ്വദേശിനി ഒപ്പം ജോലിചെയ്യുന്ന സുഹൃത്തിന്റെ കൂടെ ജോലിയന്വേഷിച്ചാണ് ബുധനാഴ്ച ഉള്ളാളിലെത്തിയത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ഇവിടെയെത്തിയ ശേഷം സുഹൃത്തുമായുണ്ടായ വഴക്കിനിടെ യുവതിയുടെ മൊബൈൽ ഫോൺ കേടായി. തുടർന്ന് മൊബൈൽ ഫോൺ നന്നാക്കാൻ സഹായിച്ച ഓട്ടോഡ്രൈവർ നൽകിയ ഭക്ഷണം കഴിച്ചശേഷം യുവതി ബോധരഹിതയായി. ഭാഗികമായി ബോധം തിരിച്ചു കിട്ടിയപ്പോൾ യുവതി ഒരു കാറിലായിരുന്നു. ഒപ്പം ഓട്ടോഡ്രൈവർ ഉൾപ്പെടെ മൂന്നുപേരുണ്ടായിരുന്നു.

യുവതി നിലവിളിച്ചപ്പോൾ പ്രതികൾ അവരെ റോഡിൽ ഇറക്കിവിട്ട് രക്ഷപ്പെട്ടു.സമീപത്തെ വീട്ടിലെത്തിയ യുവതി വീട്ടുകാരോട് സംഭവം വിവരിച്ചു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് എത്തിയ പോലീസ് യുവതിയെ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിലേക്ക്‌ മാറ്റി. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ രൂപവത്കരിച്ചതായി കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts