അന്തർ സംസ്ഥാന ബസ് യാത്രയില്‍ ഇനി പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കൊണ്ടുവന്നാല്‍ കര്‍ശന നടപടി

ബെംഗളൂരു : കേരളം, കർണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തർ സംസ്ഥാന ബസ്സുകള്‍ നീലഗിരിയിലേക്ക് പ്രവേശിക്കുമ്ബോള്‍ അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കർശന പരിശോധന നടത്താൻ നീലഗിരി ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവ്.

ബസുകളിലടക്കം യാത്രക്കാരുടെ കൈവശം നിരോധിത പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളടക്കമുണ്ടെങ്കില്‍ കർശന നടപടിക്ക് വിധേയമാക്കിയേക്കും.

നീലഗിരി മുതല്‍ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ടത്തില്‍ 28 തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചതാണ്.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സർക്കാർ ബസുകളിലടക്കം വലിയ അളവില്‍ നിരോധിത പ്ലാസ്റ്റിക്കും വെള്ളക്കുപ്പികളും യാത്രക്കാർ കൊണ്ടുവരുന്നുണ്ട്.

ഇതിനുപുറമെ, കർണാടകയിലെ ഗുണ്ടല്‍പട്ട്, മൈസൂർ പ്രദേശങ്ങളില്‍നിന്ന് സർക്കാർ ബസുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നുണ്ട്.

സംസ്ഥാന അതിർത്തി ചെക്ക്‌പോസ്റ്റുകളില്‍ ഈ ബസുകള്‍ പൂർണമായി പരിശോധിക്കപ്പെടുന്നില്ലെന്നാണ് വിമർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
[masterslider id="10"]

Related posts