ജയദേവ മേൽപ്പാലം 20 മുതൽ പൂർണമായും പൊളിച്ചു തുടങ്ങും;ഈ റൂട്ടിലെ ഗതാഗത പരിഷ്കാരങ്ങളുടെ വിശദവിവരങ്ങൾ ഇവിടെ വായിക്കാം..

ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഇൻറർ ചേഞ്ച് മെട്രോ സ്റ്റേഷന്റെ നിർമ്മാണത്തിനായി ബന്നാർഘട്ട റോഡിലെ ജയദേവ മേൽപ്പാലം 20മുതൽ പൊളിച്ചു നീക്കും.

ഇതിൻറെ ഭാഗമായി ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും.

സിൽക്ക്ബോർഡ് ജംഗ്ഷനിൽ നിന്നും മാരനഹള്ളി ഭാഗത്തേക്ക് ഔട്ടർ റിങ് റോഡ് ഇവിടെയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും എന്ന് മെട്രോ റെയിൽ കോർപറേഷൻ ബി.എം.ആർ.സി അറിയിച്ചു.

ഗതാഗതനിയന്ത്രണം ഇങ്ങനെയാണ്:

1)ഔട്ടർ റിങ് റോഡിൽ മാരനഹള്ളി 18 മെയിൻ മുതൽ ബിടിഎം സെക്കൻഡ് സ്റ്റേജ് 29 മെയിൻ വരെ ഇരുവശത്തേക്കും രാവിലെ 10:30 മുതൽ വൈകിട്ട് 5:30 വരെ ഗതാഗതം പൂർണമായും നിരോധിക്കും.

2)രാവിലെ ആറു മുതൽ 10 വരെ ബിഎംടിസി ബസ്സുകൾക്കും ആംബുലൻസുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ആയി ഇതേ പാത തുറന്നു കൊടുക്കും.

3)കാറുകൾ ഓട്ടോറിക്ഷകൾ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ മറ്റു വാഹനങ്ങൾക്ക് ഇതുവഴി ഗതാഗതം പൂർണമായും നിരോധിക്കും .

4)കാറുകൾക്കും ഓട്ടോറിക്ഷകൾക്കും ബിടിഎം സെക്കൻഡ് സ്റ്റേജിലെ 16 മെയിൻ 29 മെയിൻ റോഡുകളുടെ സഞ്ചരിക്കാം.

5)ബദൽ റോഡുകളിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ മാരന ഹള്ളി 18 മെയിൻ റോഡ് മുതൽ സെൻട്രൽ സിൽക്ക്ബോർഡ് വരെ ഇടറോഡുകളിലും ജയനഗർ താവക്കര റോഡുകളിലും പാർക്കിങ് നിരോധിച്ചു.

6)അതേസമയം ബന്നാർഘട്ട ഭാഗത്തുനിന്നും ഡയറി സർക്കിൾ ഭാഗത്തേക്ക് തിരിച്ചും അടി പാതയിലെ ഗതാഗതം തടസ്സപ്പെടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us