ജോഗിങ്ങിനായി ഇറങ്ങിയ സ്‌കൂൾ വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യാ ചെയ്തു.

ബെംഗളൂരു: 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ ചാടിയതായി റെയിൽവേ പോലീസ് അറിയിച്ചു. ചിക്കബാനാവരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ രമ്യ പുലർച്ചെ 5.30ഓടെയാണ് മാതാപിതാക്കളോട് ജോഗിങ്ങിന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

മൂന്ന് മണിക്കൂറിന് ശേഷം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിന് സമീപമുല്ല ട്രെയിൻ ട്രാക്കിൽ ഒരു വഴിയാത്രക്കാരനാണ് പെൺകുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ കണ്ടത്. തുടർന്ന് വഴിയാത്രക്കാരൻ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു ആത്മഹത്യയാണെന്ന് തെളിഞ്ഞു. രാവിലെ 6.30 ഓടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു. എന്നാൽ മരണക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

രമ്യ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത് എന്നാൽ തങ്ങളുടെ ഏകമകളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് രക്ഷിതാക്കൾ കരകയറിയ ശേഷമേ അവർ ഇത് ചെയ്യൂ. നിലവിൽ ബെംഗളൂരു റൂറൽ റെയിൽവേ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
[masterslider id="10"]

Related posts