വ്യാജ ബില്ലുകൾ, കൈരളി ടിഎംടിയ്ക്ക് പൂട്ടു വീണു

തിരുവനന്തപുരം : വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച്‌ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയ കൈരളി ടിഎംടിയ്ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍.

വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച്‌ 85 കോടിയുടെ നികുതി വെട്ടിപ്പാണ് കമ്പനി നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറു മാസമായി കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കമ്പനിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

വെട്ടിപ്പ് വ്യക്തമായതോടെയാണ് കൈരളി സ്റ്റീല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തു. വില്‍ക്കാത്ത കമ്പനിയുടെ പേരില്‍ ബില്ലുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വാങ്ങിയെന്ന് ജിഎസ്ടി വിഭാഗം കണ്ടെത്തിയത്.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

സ്റ്റീല്‍ വ്യാപാര മേഖലയില്‍ നിന്ന് മാത്രം കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് കേരളത്തില്‍ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ സ്റ്റീല്‍ വിപണിയുടെ 50 ശതമാനവും കൈയാളുന്നത് കൈരളി ടിഎംടിയാണ്. പാലക്കാട്ടെ ആസ്ഥാന ഓഫീസില്‍ അടക്കം തെളിവുകള്‍ ശേഖരിക്കുന്നതിനായി ജിഎസ്ടി സംഘം റെയിഡ് നടത്തിയിരുന്നു.

മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു . 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് നിഗമനമെന്നാണ് അന്വേഷണ വിഭാഗം അറിയിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഹുമയൂണ്‍ കള്ളിയത്തിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts