മുൻപ് ഒന്നിച്ച് ജീവിച്ചിരുന്ന ഉത്തരേന്ത്യൻ യുവതിയെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മാനഭംഗത്തിനിരയാക്കിയ മലയാളി ടെക്കി അറസ്റ്റിൽ.

ബെംഗളൂരു : മുൻകാമുകിയെ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തുവെന്ന പരാതിയിൽ ഐടി ജീവനക്കാരനായ മലയാളി പിടിയിൽ മാറത്തഹള്ളിക്കു സമീപം താമസിക്കുന്ന പ്രവീണിനെയാണ് എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തത്.  ഗുരുഗ്രാമിൽനിന്നുള്ള യുവതിയും പ്രവീണും ഒരു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

സൗഹൃദത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. പിന്നീട് പിരിഞ്ഞെങ്കിലും സൗഹൃദം നിലനിർത്തി. പേയിങ് ഗെസ്റ്റായി താമസം മാറിയ യുവതിയെ, പാഴ്സൽ വന്നിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് കഴിഞ്ഞദിവസംവിളിച്ചുവരുത്തിയത്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

യുവതിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts