വീണ്ടും കലങ്ങിമാറിയാന്‍ തയ്യാറായി കര്‍ണാടക രാഷ്ട്രീയം;12 കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്ന് ജാര്‍ക്കിഹോളി സഹോദരന്മാര്‍;വിളിച്ചാല്‍ 5 ബിജെപി എംഎല്‍എ മാര്‍ കൂടെ പോരുമെന്ന് കുമാരസ്വാമി.

ബെംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അനിശ്ചിതത്വങ്ങളിലേക്ക് വീണ്ടും വീണ്ടും കാലെടുത്ത് വക്കാന്‍ കര്‍ണാടക രാഷ്ട്രീയം ? ജെ ഡി എസ് നയിക്കുന്ന സഖ്യ സര്‍ക്കാരിന് വീണ്ടും തലവേദനയായി കോണ്‍ഗ്രസിലെ വിഭാഗീയത.ചില കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാ വാര്‍ത്തക്ക് പിന്നാലെ,സംസ്ഥാന രാഷ്ട്രീയത്തില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്ന് തുറന്നു പറഞ്ഞ് മുന്‍ മന്ത്രി സതീഷ്‌ ജാര്‍ക്കി ഹോളി.

പന്ത്രണ്ട് എം എല്‍ എ മാര്‍ തന്റെ സഹോദരനും മുന്‍സിപ്പല്‍ മന്ത്രിയുമായ രമേശ്‌ ജാര്‍ക്കിഹോളിക്ക് ഒപ്പമുണ്ടെന്ന് സതീഷ്‌ അവകാശപ്പെട്ടു.സാഹചര്യം പന്തിയല്ല എന്ന് മനസ്സിലാക്കിയ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയും കെ പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും ജാര്‍ക്കിഹോളി സഹോദരന്മാരുമായി ചര്‍ച്ച നടത്തി.

അതെ സമയം അഞ്ചു ബിജെപി എം എല്‍ എ മാരെ ദിവസങ്ങള്‍ക്കു ഉള്ളില്‍ രാജിവപ്പിക്കാന്‍ തനിക്കു കഴിയുമെന്ന് അവകാശവാദവുമായി മുഖ്യമന്ത്രി കുമാരസ്വാമി മുന്നോട്ടു വന്നു.ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടി വിട്ടു തങ്ങള്‍ക്ക് ഒപ്പം ചെരുമെന്ന ബി ജെ പി അധ്യക്ഷന്‍ യെദിയൂരപ്പയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ബെളഗാവിയില്‍ ശക്തമായ സ്വാധീനമുള്ള ജാര്‍ക്കിഹോളി സഹോദരങ്ങള്‍ രാജി ഭീഷണി മുഴക്കി എന്നാ വാര്‍ത്ത‍ പുറത്ത് വരുന്നത്.ഇവരുടെ സഹോദരന്‍ ബാലചന്ദ്ര ജാര്‍ക്കി ഹോളി ബി ജെ പി എം എല്‍ എ ആണ്.

മുന്‍ മുഖ്യമന്ത്രി സിദ്ധാരമയയുടെ അടുത്ത വിശ്വസ്തനായ രമേശ്‌  ജാര്‍ക്കിഹോളിക്ക് മന്ത്രി സ്ഥാനം ലഭിച്ചെങ്കിലും സതീഷ്‌ ഒഴിവാക്കപ്പെട്ടിരുന്നു.ശ്രീരാമലു അടക്കമുള്ള ബി ജെ പി നേതാക്കളുമായി സതീഷ്‌ അടുത്ത ബന്ധമാണ് പുലര്‍തിക്കൊണ്ടിരിക്കുന്നത്.വരുന്ന മന്ത്രി സഭ വികസനത്തില്‍ പരിഗണന ലഭിക്കാനുള്ള തന്ത്രമായും ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.

എന്ത് സംഭവിച്ചാലും പാര്‍ട്ടി വിടില്ല എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഇവരുടെ തീരുമാനങ്ങള്‍ സഖ്യ സര്‍ക്കാരിനെ ബാധിക്കുമെന്ന് നിസ്സംശയം പറയാം.

കര്‍ണാടക നിയമസഭ കക്ഷി നില 

ആകെ സീറ്റ് :   224

സഭയുടെ ഇപ്പോഴത്തെ അംഗ ബലം :    222

ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം :     112

ബി ജെ പി :              104

കോണ്‍ഗ്രസ്‌ :          79

ജെ ഡി എസ് :         36

ബി എസ് പി :          01

സ്വതന്ത്രര്‍ :           02 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us