നഗരത്തിലെ വ്യവസായ ശാലകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

ബെംഗളുരു : നഗരത്തിലെ വ്യവസായ ശാലകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.

കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള സ്ഥലങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 4 മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി.

ബെംഗളൂരുവിൽ ഉൾപ്പെടെ പ്രത്യേക സാമ്പത്തിക മേഖലകളിലെയും വ്യാവസായിക ക്ലസ്റ്റകളിലെയും ഫാക്ടറികൾക്ക് ഉൽപാദനം പുനരാരംഭിക്കാം.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

ഇതുസംബന്ധിച്ച യോഗത്തിനു ശേഷം വ്യവസായ പ്രമുഖരും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഭാരവാഹികളുമായി മുഖ്യമന്ത്രി യെഡിയൂരപ്പയും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടറും ചർച്ച നടത്തി.

ഗ്രീൻ സോണുകളിലും ഗ്രാമപ്രദേശങ്ങളിലും മറ്റു വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള അനുമതി കഴിഞ്ഞ 8ന് സർക്കാർ നൽകിയിരുന്നു.

ഇതാണ് നഗരപ്രദേശങ്ങൾക്കു കൂടി ബാധകമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts