ബെംഗളൂരു :താല്‍ക്കാലികമായി സംസ്ഥാനത്ത് വന്നു പെട്ട അന്യ സംസ്ഥാനക്കാരെയും അന്യ സംസ്ഥാന തൊഴിലാളികളെയും വിനോദ സഞ്ചാരത്തിന് വന്നു ഇവിടെ കുടുങ്ങിയവരെയും വിദ്യാര്‍ത്ഥികളെയും മറ്റും അവരവരുടെ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ മാരെ നിയമിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.
ഇന്നലെ പുറത്തിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ പിന്‍ പറ്റിയാണ് ഈ പുതിയ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.
ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം നോഡല്‍ ഓഫീസര്‍മാര്‍ ആണ് ഉള്ളത് ,ഒരു ഐ എ എസ് ഉദ്യോഗസ്ഥനും ഒരു ഐ പി എസ് ഉദ്യോഗസ്ഥനും അടങ്ങുന്നതാണ് സംഘം.
ഈ ഉദ്യോഗസ്ഥര്‍ അതാത് സംസ്ഥാനത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ആളുകളെ കൊണ്ട് പോകുന്നതിനുള്ള കാര്യങ്ങള്‍ തീരുമാനിക്കും,ആവശ്യമെങ്കില്‍ ഇവര്‍ക്ക് കര്‍ണാടക ആര്‍ ടി സി യുടെ സഹായവും തേടാം എന്നും ഉത്തരവില്‍ പറയുന്നു.
കേരളവുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുന്നതിന് ഡോ : എം.ടി .റെജു ഐ.എ.എസ് ,ശ്രീമതി .സിമി മറിയം ജോര്‍ജ് ഐ പി എസ് എന്നിവര്‍ക്കാണ് ചുമതല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.