ബെംഗളൂരു: ലോക്ക് ഡൌണ്‍ കാലത്ത് പുറത്തിറങ്ങിയതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ തിരിച്ചു നല്‍കിത്തുടങ്ങും,ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്ക്കര്‍ റാവു ട്വിറ്റെറിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
എല്ലാ വാഹനവും നാളെ നല്‍കില്ല ,ആദ്യം പിടിച്ചെടുത്തവ ആദ്യം ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കും,ഓരോ വാഹനവും അവ പിടിച്ചെടുത്ത പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഗ്രൌണ്ട് കളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
It’s decided to return the Corona seized vehicles from 1/5/20 onwards. Those seized first will be returned first.The documents will be verified and vehicle returned. This has approval of Hon CM and HM. We are doing the paperwork to ease the process.
— Bhaskar Rao IPS (@deepolice12) April 30, 2020
രേഖകളുമായി വരുന്ന ഉടമസ്ഥര്‍ക്ക് അവ പരിശോധിച്ചതിന് ശേഷം തിരിച്ചു നല്‍കും.
അഭ്യന്തര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അനുമതി ലഭിച്ചതായി കമ്മിഷണര്‍ അറിയിച്ചു.
50000 ഓളം വാഹനങ്ങള്‍ ആണ് ലോക്ക് ഡൌണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിടിച്ചെടുത്തത്,മൂന്നാം തീയതിക്ക് ശേഷം മാത്രം വണ്ടികള്‍ വിട്ടു നല്‍കാന്‍ ആയിരുന്നു മുന്‍ തീരുമാനം.എന്നാല്‍ ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങളില്‍ ചെറിയ ഇളവുകള്‍ വന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.
പുറത്തിറങ്ങാന്‍ പാടില്ലാത്ത സമയങ്ങളില്‍ ചെറിയ ചെറിയ കാരണങ്ങള്‍ പറഞ്ഞ് വാഹനവുമായി റോഡില്‍ ഇറങ്ങിയവരുടെ വണ്ടികള്‍ ആണ് പോലീസ് പിടിച്ചെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.