മണ്ഡ്യയിൽ കോവിഡ് പടർന്നുപിടിച്ചത് അധികാരികളുടെ അനാസ്ഥ മൂലം;വാർത്തകൾ ഞെട്ടിക്കുന്നത്!

ബെംഗളൂരു: സമീപ പ്രദേശങ്ങളിൽ കോവിഡ് – 19 പടർന്നു പിടിച്ചപ്പോഴും വളരെ കുറവ് രോഗികൾ മാത്രം ഉണ്ടായിരുന്ന ജില്ലയാണ് മണ്ഡ്യ.

എന്നാൽ ഇന്ന് 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, എന്നാൽ ഇവിടെ രോഗം വന്നതിൻ്റെ പുതിയ വഴികൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

രോഗികളുടെ മുംബൈ ബന്ധം ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

മണ്ഡ്യ സ്വദേശിയായ 53 കാരൻ കഴിഞ്ഞ 23ന് ആണ് മുംബെയിലെ സാന്താക്രൂസിലെ വി.എൻ.ദേശായി സർക്കാർ ആശുപത്രിയിൽ മരിച്ചത്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

മൃതദേഹം സ്വദേശത്തെ അടക്കം ചെയ്യണമെന്ന് അടുത്ത ബന്ധുക്കൾക്ക് ആഗ്രഹം, പരേതന് കോവിഡ് ഇല്ല എന്ന് ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകി അവിടുത്തെ ആംബുലൻസിൽ മണ്ഡ്യയിൽ 24ന് എത്തി.

ഈ പരേതൻ്റെ മക്കൾ അടക്കം അടുത്ത ബന്ധുക്കൾക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മണ്ഡ്യയിലെ ജില്ലാ കളക്ടർ ആണ് ഈ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്.

വ്യാജ രേഖകൾ ഉണ്ടാക്കിയാണ് മൃതദേഹം ഇവിടെ എത്തിച്ചത് എന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.സർക്കാർ സംവിധാനത്തിൻ്റെ അനാസ്ഥയും പാളിച്ചയുമാണ് ഇതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts