സി.ആർ.പി.എഫ്.കമാൻഡോ മർദ്ദിച്ചതിന് ശേഷം ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ എസ്.ഐ.ക്ക് സസ്പെൻഷൻ.

ബെംഗളുരു :സംസ്ഥാന പോലീസിനെ തന്നെ നാണം കെടുത്തിയ സിആർപിഎഫ് കമാൻഡോയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ട സംഭവത്തിൽ എസ്ഐയെ സസ്പെൻഷൻ.

കഴിഞ്ഞ ആഴ്ച സംഭവം നടന്നത് ബെളഗാവിയിലാണ്.

കേസ് കൈകാര്യം ചെയ്ത സദാൽഗ പൊലീസിനു വീഴ്ച സംഭവിച്ചുവെന്ന കണ്ടത്തലിനെ തുടർന്ന് എഐ അനിൽകുമാറിനെതിരെയാണ് നടപടി.

മാസ്ക് ധരിക്കാത്ത പൊലീസിന്റെതു ചോദ്യം ചെയ്ത പൊലീസിനോട് മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

സിആർപിഎഫ് കമാൻഡോ സച്ചിൻ സുനിൽ സാവന്തിനെ ലാത്തി കൊണ്ട് മർദിക്കുന്നതിന്റെയും സ്റ്റേഷനിൽ ചങ്ങലക്കിട്ടിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തുടർന്നു ഡിജിപി പ്രവീൺ സൂദ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സിആർപിഎഫ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസ്കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് ബളഗാവി ഐജി രാഘവേന്ദ്ര സുഹാസിന്റെ കണ്ടെത്തൽ.

ജാമ്യത്തിലുള്ള സച്ചിൻ സാവന്തിന്റെ മൊഴിയെടുത്തുവെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ട്വിറ്ററിൽ പ്രചാരണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts