സിൽക്ക് ബോർഡ് മുതൽ കെ.ആർ.പുരം വരെ ഔട്ടർ റിംഗ് റോഡിൽ ബസുകൾക്കായുള്ള പ്രത്യേക പാത നാളെ മുതൽ;പ്രത്യേക ബസ് ലൈനിൽ 830″നിംബസുകൾ”സർവ്വീസ് നടത്തും.

ബെംഗളൂരു: ബി.എം.ടി.സിയുടെ പ്രത്യേക പാത പദ്ധതിയിൽ ആദ്യഘട്ടത്തിൽ റൂട്ട് നമ്പർ 500 വരുന്ന 830 ബസ്സുകളിൽ നിംബസ് സ്റ്റിക്കറുകൾ ഒട്ടിച്ചു.

സിൽക്ക് ബോർഡ് മുതൽ ഹെബ്ബാൾ വരെയാണ് 500 സീരിസ് നമ്പറുള്ള ബസുകൾ സർവീസ് നടത്തുന്നത്.

ഇതിൽ ബോർഡ് മുതൽ വിവേകാനന്ദ റോഡ് വരെയുള്ള 20 കിലോമീറ്റർ ദൂരത്തിലാണ് ബസ് പദ്ധതി നാളെ മുതൽ നടപ്പിലാക്കുന്നത്.

വോൾവോ ബസ്സുകൾക്ക് നീലനിറവും ബംഗളൂരു സാരി ഗെ ബസ്സുകൾക്ക് പച്ചനിറമാണ് നൽകിയിരിക്കുന്നത്.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

പരമാവധി രണ്ടുലക്ഷം കിലോമീറ്ററിൽ കുറവ് യാത്ര ചെയ്ത ബസുകൾ മാത്രമാണ് ബസ് ലൈൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം മൂന്നരലക്ഷം പേർ ബിഎംടിസി ബസ്സുകളെ ആശ്രയിച്ച് ഔട്ടർ റിംഗ് റോഡിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

ബസ്സില് ഇടനാഴി യാഥാർത്ഥ്യമാകുമ്പോൾ യാത്ര സമയത്തിൽ അരമണിക്കൂർ വരെ ലാഭം ഉണ്ടാകും എന്നാണ് പ്രതീക്ഷ.

നിലവിൽ സിൽക്ക്ബോർഡ് മുതൽ കെ.ആർ.പുരം വരെ തിരക്കേറിയ സമയങ്ങളിൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്.

ഈ പാതയിൽസഞ്ചരിക്കുന്ന ബസുകൾ പരമാവധി വേഗം 20 കിലോമീറ്റർ ആണ്. നിലവിൽ ഇത് 10 കിലോമീറ്റർ വരെയാണ്. ബസ്സിൽ ലൈനിനായി ഇരുമ്പ് തൂണുകൾ സ്ഥാപിക്കുന്നതിന് പ്രവർത്തികൾ ഇന്ന് പൂർത്തിയാകും.

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

ഇതിൽ കെആർ പുരം മുതൽ ടീൻ ഫാക്ടറി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ പ്രവർത്തികൾ ആരംഭിച്ചിട്ടില്ല.

മെട്രോ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ റോഡ് പകുതി അടച്ചതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷം ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
[masterslider id="10"]

Related posts

Click Here to Follow Us