രാമേശ്വരം കഫെ സ്ഫോടനകേസ്; പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച്‌ വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച്‌ അന്വേഷണ ഏജൻസി.

20 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക.

[email protected] എന്ന ഇ-മെയില്‍ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്‌ക്കാവുന്നതാണ്.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

കഫേയില്‍ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുള്‍ മതീൻ താഹ എന്നിവരെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്കാണ് ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുക.

ഇരുപ്രതികളും 2020ലെ ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികള്‍ തിരയുന്ന യുവാക്കളാണ്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തത്.

സ്ഫോടനം ആസൂത്രണം ചെയ്തവരില്‍ ഒരാളായ മുസാമില്‍ ഷരീഫിനെയാണ് എൻഐഎ പിടികൂടിയത്.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവടങ്ങളിലായി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
[masterslider id="10"]

Related posts