ജനപ്രീതിയില്‍ നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്; പ്രതിദിനം വിറ്റഴിക്കുന്നത് 3000 കിലോ വരെ 

ബെംഗളൂരു: ജനപ്രീതിയില്‍ നന്ദിനിയുടെ ഇഡ്ഡലി, ദോശ ബാറ്റർ.

വേ പ്രോട്ടീൻ അടങ്ങിയ മാവാണ് വില്‍ക്കുന്നത്.

നഗരത്തില്‍ മാത്രം പ്രതിദിനം 3,000 കിലോഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മില്‍ക്ക് ഫെ‍ഡറേഷൻ അറിയിച്ചു.

ആവശ്യമേറിയതോടെ മാവ് ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കെഎംഎഫ്.

മകരസംക്രാന്തിക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വേ പ്രോട്ടീൻ അടങ്ങിയ മാവ് വില്‍പനയ്‌ക്കെത്തിക്കും.

നഗരത്തിലെ എല്ലാ നന്ദിനി സ്റ്റാളുകളിലും പാർലറുകളിലും ഉത്പാദനം വർദ്ധിപ്പിക്കും. മാവ് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 18 ആയി ഉയർത്തുമെന്നും കെഎംഎഫ് അറിയിച്ചു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

നിലവില്‍ ജയനഗര്‌, പത്മനാഭനദർ, മല്ലേശ്വരം, ശേഷാദ്രിപുരം എന്നിവിടങ്ങളിലെ നന്ദിനി പാർലറുകളിലാണ് ബാറ്റർ ലഭിക്കുന്നത്.

ദിവസേന അഞ്ച് ടണ്‍ ബാറ്റർ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് കെഎംഎഫ് അറിയിച്ചു.

ഡിസംബർ 25-നാണ് അഞ്ച് ശതമാനം വേ പ്രോട്ടീൻ അടങ്ങിയ റെഡി-ടു-കുക്ക് ഇഡ്ഡലി, ദോശ മാവ് പുറത്തിറക്കിയത്.

പാല്‍ തൈരാക്കി അരിച്ചെടുത്ത ശേഷം ശേഷിക്കുന്ന ദ്രാവകമാണ് വേ പ്രോട്ടീൻ എന്ന് വിളിക്കുന്നത്.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

രണ്ട് വ്യത്യസ്ത പായ്‌ക്കറ്റുകളിലാണ് മാവ് ലഭ്യമാകുന്നത്. 450 ഗ്രാമിന്റെ പായ്‌ക്കറ്റിന് 40 രൂപയും 900 ഗ്രാമിന്റെ പായ്‌ക്കറ്റിന് 80 രൂപയുമാണ് വില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts