കടുവയുടെ ആക്രമണം വീണ്ടും; മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ബെംഗളൂരു: ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്. ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും…

Read More

മുൻ എംഎൽഎയ്ക്ക്‌ പാമ്പ് കടിയേറ്റു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ നിയമസഭാ മണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ സഞ്ജീവ മത്തന്തൂരിന് പാമ്പുകടിയേറ്റു. വീട്ടുവളപ്പിൽ നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജീവ മഠന്തൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  പാമ്പിന്റെ വിഷം വ്യാപിക്കുന്നതിന് മുമ്പ് മറ്റന്തൂരിന് ഡോക്ടർ അടിയന്തര ചികിത്സ നൽകി. സഞ്ജീവ മത്തന്തൂർ ഇപ്പോൾ അടിയന്തര ചികിത്സയിൽ സുഖം പ്രാപിച്ചു എന്നാണ് വിവരം.

Read More

കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ബെംഗളൂരു: ദാവണഗെരെയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹൊന്നാലി താലൂക്ക് അരക്കെരെ ഗ്രാമവാസിയായ ഗുട്ടെപ്പ(60)യാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ഗുട്ടെപ്പയെ കൂട്ടമായെത്തിയ കുരങ്ങുകൾ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് മുഖത്തും കഴുത്തിലും ആക്രമിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിവുകളിൽനിന്നുള്ള രക്തസ്രാവമാണ് മരണകാരണം. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുരങ്ങുകൾ നേരത്തേയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും വീടുകളിൽക്കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മരിച്ച ഗുട്ടെപ്പയുടെ കുടുംബത്തിന് സഹായധനം അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Read More

നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം 

ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍…

Read More

ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ കൂടുവെച്ചുപിടികൂടി

ബെംഗളൂരു: തുമകൂരുവിലെ ചിക്കബെല്ലാവിയിൽ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി. വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ചിക്കബെല്ലാവി. നേരത്തേയും ഇവിടെ പുലിയിറങ്ങിയിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസം പ്രദേശത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ലേഖന എന്ന ഏഴുവയസുകാരിയെയാണ് പുലി ആക്രമിച്ചത്. സംഭവ സമയം കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായതാണ് കുട്ടിക്ക് തുണയായത്. പുലി കുട്ടിയെ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടു പോകുന്നത് കണ്ട പിതാവ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റതോടെ ഗ്രാമീണർ വനം വകുപ്പിനെതിരെ പരാതിയുമായി…

Read More

കാട്ടാനയുടെ അക്രമണത്തിൽ യുവതി മരിച്ചു 

ബംഗളൂരു: ചിക്കമംഗലൂരിലെ ആൽദൂരിനടുത്ത് ഹെഡഡലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. മീന എന്ന യുവതിയാണ് മരിച്ചത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീന പിന്നീട് മരിച്ചു. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ ശൃംഗേരി-ചിക്കമംഗളൂരു സംസ്ഥാന പാത ഉപരോധിച്ചു. ഈ സമയത്തെയും ഡിഎഫ്ഒയെയും തിരഞ്ഞെടുത്ത റോഡ് തടഞ്ഞു. ഈ പ്രശ്നം ഞങ്ങൾ പലതവണ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നിങ്ങൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പോലും ഒന്നും ചെയ്തില്ല. ജീവന് പേടിച്ചാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ഗ്രാമവാസികൾ…

Read More

കോഴി ഫാമിൽ പുലിയുടെ ആക്രമണം; നൂറിലധികം കോഴികൾ ചത്തു

ബെംഗളൂരു: കോഴി ഫാമിൽ പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തിൽ ഷെഡിലുണ്ടായിരുന്ന നൂറിലധികം കോഴികൾ ചത്തു. നെലമംഗല താലൂക്കിലെ ബാപ്പുജി നഗറിലെ രാജേഷിന്റെ ഫാമിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെയാണ് ഫാം ഹൗസിലെ കോഴികളെ പുലി ആക്രമിച്ചത്.  കോഴികളുടെ കരച്ചിൽ കേട്ട് ആളുകൾ ഷെഡിന് സമീപം എത്തിയപ്പോൾ പുലി ഓടി രക്ഷപ്പെട്ടു. തോട്ടത്തോട് ചേർന്നുള്ള നീലഗിരി തോട്ടത്തിലാണ് പുലി കുടുങ്ങിയതെന്ന് തോട്ടം ഉടമ രാജേഷ് പറഞ്ഞു. നൂറ്റമ്പതിലധികം കോഴികളെയാണ് ഷെഡിൽ സൂക്ഷിച്ചിരുന്നത്. പുലിയുടെ ആക്രമണത്തിൽ നൂറിലധികം കോഴികൾ ചത്തു. രാത്രികാലങ്ങളിൽ തോട്ടത്തിലും പറമ്പിലും പോകാൻ…

Read More

ബിഗ് ബോസ് താരം രജിത്കുമാറിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ട: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂന്നു നായ്ക്കൾ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലിൽ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കൾ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.

Read More

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു 

ബെംഗളൂരു : മൈസൂരു മോളെയൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. നാദഹള്ളി സ്വദേശിയായ ചിക്കെഗൗഡയാണ് (65)മരിച്ചത്. വനമേഖലയോടുചേർന്നുള്ള കൃഷിയിടത്തിൽനിന്ന് മടങ്ങുന്നതിനിടെ ചിക്കെഗൗഡ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചിക്കെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടാനനാട്ടിലിറങ്ങി നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മോളെയൂരു. ഇത് തടയാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല. അതേസമയം, മരണം സംഭവിച്ചിട്ടും വനംവകുപ്പിലെ മുതിർന്നഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈദ്യുതവേലി സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി വനം വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Read More

കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

 ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Read More
Click Here to Follow Us