പട്ടാപ്പകൽ വീട്ടിൽ കയറി പരാക്രമം; കർണാടക സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു : നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കർണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആണ് സംഭവം. വീടിന്റെ പുറകുവശത്തു കൂടിയാണ് ഇയാൾ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് പോലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്…

Read More

മൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ എട്ട് വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മൈസൂരിലെ എച്ച്.ഡി.കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ പ്രദേശത്തെ ആൺകുട്ടിയെ കടുവ കടിച്ചുകൊന്നു. കൃഷ്ണനായകിന്റെയും മധുബായിയുടെയും മകൻ എട്ടു വയസുകാരൻ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കൃഷിയിടത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രണ്ടാംക്ലാസ് വിദ്യാർത്ഥിയായ ചരൺ കായികമേളയായതിനാൽ സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ മുളകുപറിക്കുന്നതിനിടെ ചരണിനു നേർക്ക് കടുവ ചാടിവീണ് സമീപത്തെ കുറ്റിച്ചെടികൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്.  കുട്ടിയുടെ കരച്ചിൽകെട്ട് മാതാപിതാക്കൾ ഓടിയെത്തി കടുവയെ ഓടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വന്യജീവികളിൽ നിന്ന് നാട്ടുകാരെ…

Read More

ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ

ബെംഗളൂരു: ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ. എക്സ് പ്ലാറ്റ്ഫോമിലിട്ട പോസ്റ്റിലൂടെയാണ് ശാസ്ത്രജ്ഞനായ ആശിഷ് ലാംബയുടെ അനുഭവം പുറംലോകമറിഞ്ഞത്. ആശിഷിന്റെ കാറിന്റെ ഡാഷ്ബോർഡിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളും പോസ്റ്റിൽ പങ്കുവച്ചിരുന്നു. ഹെൽമറ്റ് പോലും ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് പൊടുന്നനെ താൻ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കയറുകയും കൂട്ടിയിടിക്കാതിരിക്കാൻ ബ്രേക്കിൽ ചവിട്ടുകയും ചെയ്തെന്നാണ് എക്സിലെ കുറിപ്പിൽ പറയുന്നത്. കെഎ 03 കെഎം 8826 എന്ന വാഹനത്തിന്റെ നമ്പറും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ആശിഷിന്റെ വാഹനം ബ്രേക്ക് ഇട്ടതിനു പിന്നാലെ സ്കൂട്ടർ യാത്രികൻ…

Read More

തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു

ബെംഗളൂരു : തുമകൂരുവിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു. കുനിഗലിൽ വീടിനുമുന്നിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സുപ്രിയയെയാണ് തെരുവുനായ ആക്രമിച്ചത്. സുപ്രിയയെ നായ കടിച്ചുവലിച്ച് ആക്രമിക്കുന്നത് കണ്ട അയൽവാസിയാണ് രക്ഷപ്പെടുത്തിയത്. കുനിഗലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തുമകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു : ശിവമോഗയിൽ 42-കാരി കൃഷിയിടത്തിൽ കൊല്ലപ്പെട്ടത് പുലിയുടെ ആക്രമണത്തിലെന്ന് സംശയം. ബിക്കോനഹള്ളി സ്വദേശി യശോദാമ്മയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ പോയ യശോദാമ്മ വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിനും പുറത്തും മാരകമായ മുറിവുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മുറിവുകൾ കണ്ടിട്ട് പുലി ആക്രമിച്ചതാണെന്നാണ് സൂചനയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെ ആക്രമണമുണ്ടായതായി സംശയമുയർന്നതോടെ ബിക്കോനഹള്ളി ഗ്രാമവാസികൾ ഭീതിയിലായി. വന്യമൃഗങ്ങളുടെ ശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു.

Read More

പവർ ബാങ്ക് നന്നാക്കാനായി മൊബൈൽ ഷോപ്പിൽ എത്തിയ സംഘം കട ഉടമയെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: പവർ ബാങ്ക് നന്നാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൊബൈൽ കടയുടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ദുബായ് മാർക്കറ്റിലാണ് സംഭവം. രാത്രി 7.50 ഓടെ, സംശയാസ്പദമായ ഒരു പവർ ബാങ്കുമായി പ്രതികൾ മൊബൈൽ ഷോപ്പിൽ പ്രവേശിച്ചു. പോർട്ടബിൾ ചാർജിംഗ് ഉപകരണം ശരിയാക്കാൻ കഴിയുമോ എന്ന്  കടയുടമയോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. മൊബൈൽ ഫോണുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്നും അനുബന്ധ ഉപകരണങ്ങളല്ലെന്നും  ഉടമ  പറഞ്ഞു. ഇരുവരും അൽപനേരം സംസാരിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.…

Read More

ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്‌. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

വീടിനു മുൻപിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥന് മർദ്ദനം 

ബെംഗളൂരു : വീടിനുമുന്നിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത ഗൃഹനാഥനെ അഞ്ചംഗ സംഘം മർദിച്ചു. ബെംഗളൂരു സുൽത്താൻ പാളയിലെ പുഷ്പാഞ്ജലി തിയേറ്ററിനുസമീപം താമസിക്കുന്ന 65-കാരനാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ വീടിനുമുമ്പിൽ കാർനിർത്തി മൂത്രമൊഴിക്കുകയായിരുന്നു. ഇതിനെ എതിർത്ത ഗൃഹനാഥനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് പരാതി.

Read More

സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്‌ 

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Read More

ആറു വയസുകാരിയെ പുലി കടച്ചു കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്. സംഭവത്തിൽ  വനം മന്ത്രി ഈശ്വർ…

Read More
Click Here to Follow Us