വീടിനു മുൻപിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥന് മർദ്ദനം 

ബെംഗളൂരു : വീടിനുമുന്നിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത ഗൃഹനാഥനെ അഞ്ചംഗ സംഘം മർദിച്ചു. ബെംഗളൂരു സുൽത്താൻ പാളയിലെ പുഷ്പാഞ്ജലി തിയേറ്ററിനുസമീപം താമസിക്കുന്ന 65-കാരനാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ വീടിനുമുമ്പിൽ കാർനിർത്തി മൂത്രമൊഴിക്കുകയായിരുന്നു. ഇതിനെ എതിർത്ത ഗൃഹനാഥനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് പരാതി.

Read More

സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്‌ 

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Read More

ആറു വയസുകാരിയെ പുലി കടച്ചു കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്. സംഭവത്തിൽ  വനം മന്ത്രി ഈശ്വർ…

Read More

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപെട്ടു

ബെംഗളൂരു: ചാമരാജ് നഗറിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപെട്ടു. ഹനൂർ താലൂക്കിലെ പി.ജി പാലയിൽ പ്രഭു ലിംഗ സ്വാമി (55) ആണ് മരിച്ചത്. വനത്തിൽ വിറക് ശേഖറിക്കാനായ് എത്തിയ പ്രഭു ലിംഗ സ്വാമിയെയും മകനെയും കാട്ടാന പിന്തുടർന്നു. ആനയുടെ ചവിട്ടേറ്റ പ്രഭു ലിംഗ സ്വാമി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മകൻ ഓടി രക്ഷപെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. വന്യജീവികളുടെ ആക്രമത്തിൽ നിന്നു  രക്ഷയ്ക്കായുള്ള നടപടികൾ സ്വീക രിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. വന്യജീവികളിയിൽ നിന്ന രക്ഷക്കായി വന്നതിനു ചുറ്റും ബാരിക്കേടുകൾ നിർമിക്കാൻ…

Read More

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് മന്ത്രാലയത്തിൽ ജോലി നൽകി  സർക്കാർ

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയ്ക്ക് തൻറെ മന്ത്രാലയത്തിൽ ജോലി നൽകാൻ നിർദ്ദേശിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളിൽ നിന്നും അപ്പീലുകൾ സ്വീകരിക്കുന്നതിനിടെ ഇരയായ യുവതിയുടെ ആവശ്യങ്ങൾ കേട്ട് ഉടനടി മുഖ്യമന്ത്രി ജോലി നിർദേശിക്കുകയായിരുന്നു. എം കോം ബിരുദധാരിയാണ് ആക്രമണത്തിന് ഇരയായത്.  2022 ഏപ്രിൽ 28ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ജനത ദർശനിൽ തന്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരുന്നു യുവതി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മുൻ സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ താൻ സമീപിച്ചിരുന്നുവെന്നും തനിക്ക് മുൻ മുഖ്യമന്ത്രി ജോലി വാഗ്‌ദാനം…

Read More

ഒപ്പം പോയില്ല, ലൈംഗിക തൊഴിലാളിയെ മൂന്നു പേർ ചേർന്ന് തല്ലിച്ചതച്ചു

ബെംഗളൂരു:പ്രായപൂർത്തിയാകാത്തവർക്കൊപ്പം പോകാൻ വിസമ്മതിച്ചതിന് 32 കാരിയായ ലൈംഗികത്തൊഴിലാളിയെ മൂന്ന് അജ്ഞാതർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിനുള്ളിലാണ് സംഭവം. ടി ദാസറഹള്ളി സ്വദേശിനിയായ യുവതിയാണ് എടിഎം കിയോസ്‌കിന് സമീപംവെച്ച് ആക്രമിച്ചത്. തന്നെ സമീപിച്ച യുവാക്കൾക്ക് 20 വയസ്സ് മാത്രമാണ് പ്രായമെന്ന് മനസ്സിലായപ്പോൾ യുവതി അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് പ്രകോപനമായത്. പിന്നീട് മറ്റൊരു ലൈംഗികത്തൊഴിലാളിയുമായി മൂവർസംഘം വഴക്കിട്ടപ്പോൾ ടി ദാസറഹള്ളി സ്വദേശിനി യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് രാത്രി 10നും 1.10നും ഇടയിലുള്ള സമയത്ത് മരപ്പലക കൊണ്ട് യുവതിയെ ആക്രമിച്ചതെന്ന്…

Read More

എട്ടു വയസുകാരി കള്ളം പറഞ്ഞു;പണി കിട്ടിയത് ഡെലിവറി ജീവനക്കാരന് 

ബെംഗളൂരു: രക്ഷിതാക്കൾ വഴക്കുപറയുന്നതിൽ നിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരി പറഞ്ഞ കള്ളം വിനയായത് ഭക്ഷണവിതരണ ആപ്പിന്റെ ഡെലിവറി ജീവനക്കാരന്. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം. ടെറസ്സിൽപോയി കളിച്ചത് ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരൻ ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടിയുടെ വിശദീകരണം. ഇതു വിശ്വസിച്ച് പാർപ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവൻ സുരക്ഷാജീവനക്കാർ തടഞ്ഞുനിർത്തി പരിശോധിച്ചു. ഇതിനിടയിൽ തന്നെ ടെറസ്സിലേക്ക് കൊണ്ടുപോയി എന്ന് കുട്ടി പറഞ്ഞ ജീവനക്കാരനെ കുട്ടി തിരിച്ചറിയുകയും ചെയ്തതോടെ അസം സ്വദേശിയായ ജീവനക്കാരന് ക്രൂരമായ മർദനവും ഏൽക്കേണ്ടിവന്നു. തുടർന്ന് ഇയാളെ പോലീസെത്തി…

Read More

പെൺകുട്ടിയോട് സംസാരിച്ച യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: മറ്റൊരു മത വിഭാഗത്തിൽപെട്ട പെൺകുട്ടിയുമായി സംസാരിക്കുകയും ജ്യൂസ് കുടിക്കുകയും ചെയ്തതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം. വിദ്യാർത്ഥിയെ ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിച്ചു. ദക്ഷിണ കന്നഡയിലെ പുത്തൂർ ജില്ലയിലാണ് സംഭവം. 18കാരനായ മുഹമ്മദ് പാരിഷിനാണ് മർദനമേറ്റത്. ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിയായ പാരിഷ്, തന്റെ സുഹൃത്തായ വിദ്യാർത്ഥിക്കൊപ്പം ജ്യൂസ് കുടിക്കുന്നത് കണ്ടതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പുത്തൂർ ടൗൺ പോലീസ് പറയുന്നു. തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നും വെറുതെവിടണമെന്നുമുള്ള പാരിഷിന്റെ ആവർത്തിച്ചുള്ള അപേക്ഷകൾ…

Read More

പ്രണയം നിരസിച്ച വിദ്യാർത്ഥിയെ വടിവാൾ കൊണ്ട് വെട്ടിയ യുവാവ് അറസ്റ്റിൽ 

ചെന്നൈ: പ്രണയം നിരസിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വടിവാളുകൊണ്ട് വെട്ടി യുവാവ്. സെക്കരപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സോളയപ്പനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രതി സോളയപ്പന്‍ കുട്ടിയെ തടയുകയായിരുന്നു. ഉടന്‍ തന്നെ കൈയ്യില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടുകയും ചെയ്തു. രക്തം വാര്‍ന്ന കുട്ടിയെ പ്രദേശത്തുണ്ടായിരുന്നവര്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സോളയപ്പന്‍ ആക്രമിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തല്ലിച്ചതച്ച് പൊതുജനം

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് 35 കാരനെ പൊതുജനങ്ങൾ മർദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. പ്രതി ഉള്ളാള് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശനിയാഴ്ച കങ്കനാടിയിൽ എട്ടുവയസ്സുകാരി പഴങ്ങൾ പറിക്കുന്നതിനിടെയാണ് സംഭവം. സമീപത്ത് കൊത്തുപണിയിൽ ഏർപ്പെട്ടിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി മർദിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി. പ്രതിയെ പിടികൂടിയ കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us