ജയനഗറിൽ പാർക്കിങ്ങിനെച്ചൊല്ലി മൂന്നംഗ കുടുംബത്തെ ആക്രമിച്ചു

ബെംഗളൂരു: ജയനഗർ അഞ്ചാം ബ്ലോക്കിലെ 39-ാം ക്രോസിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ 53 കാരിയായ സ്ത്രീ ഉൾപ്പെടെ മൂന്നംഗ കുടുംബത്തെ താമസക്കാരനും ഡ്രൈവറും ചേർന്ന് ആക്രമിച്ചു. ജയനഗറിൽ ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബസവനഗുഡി സ്വദേശികളാണ് മർദ്ദനമേറ്റത്. ഓഡിറ്ററായ ബസവനഗുഡിയിലെ ഗോവിന്ദ റോഡിൽ താമസിക്കുന്ന എസ് അമൻ (29) തന്റെ എസ്‌യുവി വീടിന് സമീപം പാർക്ക് ചെയ്തതായി ആരോപിച്ച് പ്രദേശവാസി എതിർത്തതാണ് വഴക്കിന് കാരണമായത്. ബുധനാഴ്ച രാവിലെ 9 നും 9.30 നും ഇടയിലാണ് അമൻ, അമ്മ അനിത, ബന്ധുവായ തുഷാർ എന്നിവരെ…

Read More

മറ്റൊരു മതത്തിൽ പെട്ട യുവതിയുമായി യാത്ര ചെയ്ത യുവാവിനെ മർദ്ദിച്ചു

ബെംഗളൂരു: മറ്റൊരു മത വിഭാഗത്തിൽ ഉൾപ്പെട്ട യുവതിക്കൊപ്പം യാത്ര ചെയ്തതിന്റെ പേരില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. സെയാദ് റസീം ഉമ്മര്‍ എന്ന ഇരുപതുകാരനാണ് മര്‍ദ്ദനമേറ്റത്. മംഗളൂരു നന്തൂര്‍ സര്‍ക്കിളിന് സമീപത്തുവെച്ചാണ് വ്യാഴാഴ്ച്ച രാത്രിയില്‍ യുവാവ് ആക്രമണത്തിന് ഇരയായത്. കാര്‍ക്കള നിട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ ബിഇ (ഇന്‍ഫര്‍മേഷന്‍ സയന്‍സ്) വിദ്യാര്‍ത്ഥിയാണ് സെയാദ് റസീം ഉമ്മര്‍. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസില്‍ കാര്‍ക്കളയില്‍ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂര്‍ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേര്‍ ബസ് തടഞ്ഞുനിര്‍ത്തി യുവാവിനെ…

Read More

അക്രമിസംഘത്തിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബൗളിഗുള്ളിയിൽ 19 കാരനായ വിദ്യാർത്ഥിയെ ഒരു കൂട്ടം ആൺകുട്ടികൾ കുത്തിക്കൊന്നു. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിബിഎം പഠിക്കുകയായിരുന്ന മുഹമ്മദ് മുദ്ദസിറാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം വിവാഹ മണ്ഡപത്തിന് സമീപം നിൽക്കുകയായിരുന്ന മുദ്ദസിറിനെ ഒരു സംഘം ആൺകുട്ടികൾ മൂർച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മുദ്ദസിറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. റോജ പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും കൊലപാതകം പതിഞ്ഞേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. വിവാഹ മണ്ഡപത്തിന് സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളുടെയും റെക്കോർഡിംഗുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം…

Read More

കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു; ഡോക്ടർ കോമയിൽ

ബെംഗളൂരു: കാമുകിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത 27 കാരനായ ഡോക്ടറെ കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു. കൂട്ടുകാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ പ്രകോപിതരായ സുഹൃത്തുക്കളുടെ ക്രൂരമായി ആക്രമണത്തിന് ഇരയായ ഡോക്ടർ കോമയിലേക്ക് വീഴുകയായിരുന്നു. ചെന്നൈ സ്വദേശിയും ബിടിഎം ലേഔട്ടിൽ താമസക്കാരനുമായ വികാഷ് (27) യുക്രൈനിൽ നിന്നുമാണ് എംബിബിഎസ് പഠിച്ചത്. ചെന്നൈയിൽ രണ്ടുവർഷത്തെ പ്രാക്ടീസ് കഴിഞ്ഞ് നാലുമാസം മുമ്പ് ബെംഗളൂരുവിലെത്തിയ അദ്ദേഹം, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എന്നറിയപ്പെടുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്ക്രീനിംഗ് ടെസ്റ്റിന് തയ്യാറെടുക്കുകയായിരുന്നു. സെപ്തംബർ…

Read More

ഭക്ഷണശാലയിലെ തൊഴിലാളിയെ എസ്‌ഐ തല്ലിയ വീഡിയോ വൈറലാകുന്നു

ബെംഗളൂരു: ജഗജീവൻറാം നഗർ (ജെജെ നഗർ) പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) ഹോട്ടൽ ജീവനക്കാരനെ ലാത്തികൊണ്ട് മർദിക്കുന്നതിന്റെ വീഡിയോ വൈറലാകുകയും വിവരം മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് എത്തുകയും ചെയ്തതിനെത്തുടർന്ന് പ്രശ്‌നത്തിലായിരിക്കുകയാണ് സബ് ഇൻസ്‌പെക്ടർ. പിഎസ്‌ഐ ലോകേഷ് ഹോട്ടൽ ജീവനക്കാരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്. പ്രാഥമികാന്വേഷണം ഉദ്ധരിച്ച്, ലോകേഷും കീഴുദ്യോഗസ്ഥരും സെപ്തംബർ 10 ന് രാത്രി പട്രോളിങ്ങിലിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി 11.45 ന് ഹോട്ടൽ തുറന്നതായി കണ്ടെത്തി, ജോയിന്റ് അടച്ചുപൂട്ടാൻ തൊഴിലാളികളോട് നിർദ്ദേശിച്ച് സ്ഥലം വിട്ടു.…

Read More

കാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

CRIME

ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ്‌ 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ്…

Read More

സംസ്ഥാനത്തെ ദേശീയ പാതയിൽ വാഹനങ്ങൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം; വൈറലായി വീഡിയോ

ബെംഗളൂരു: ചാമരാജനഗർ-സത്യമംഗലം ദേശീയ പാതയിൽ രണ്ട് കാട്ടാനകൾ വാഹനങ്ങൾ ആക്രമിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന. വാഹന ഗതാഗതം ഏറെയുള്ള റോഡിൽ രണ്ട് പെൺ ആനകളും ഒരു ആനക്കുട്ടിയും വഴിതെറ്റി. ആനകളെ കണ്ടതോടെ കാറുകളും ഇരുചക്രവാഹനങ്ങളും വേഗം കുറച്ചെങ്കിലും ആനകൾ മുന്നോട് വരികയും തള്ളാൻ തുടങ്ങിയതോടെയും ഏതാനും വാഹനങ്ങൾക്കും കാറിനും നേരിയ കേടുപാടുകൾ സംഭവിച്ചട്ടുണ്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബസിലെ യാത്രക്കാരിലൊരാളാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഫോണിൽ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടു…

Read More

വനിതാ ഡോക്ടർമാർ ആക്രമിച്ചു, പരാതിയുമായി പൊതുപ്രവർത്തകൻ

ചെന്നൈ : നാൽപതോളം വനിതാ ഡോക്ടര്‍മാര്‍ കൂട്ടമായി അക്രമിച്ചെന്ന പരാതിയുമായി പൊതുപ്രവര്‍ത്തകന്‍ രംഗത്ത്. ചെന്നൈ മെഡിക്കല്‍ കോളേജിലാണ് സംഭവം. കോളജിലെ ഫൊറന്‍സിക് ‍വകുപ്പിലെ സയന്റിഫിക് ഓഫിസറും പൊതുപ്രവര്‍ത്തകനായ ലോകനാഥനാണ് റോയപുരം പോലീസില്‍ പരാതിയുമായി എത്തിയത്. കൂട്ടയൊപ്പിട്ടു മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പുറത്തുവിട്ടതിന്റെ പേരിലാണ് വനിതാ ഡോക്ടര്‍മാരുടെ കൂട്ട ആക്രമണം എന്നാണ് പരാതി. ജോലിക്കെത്താതെ മുങ്ങി നടന്ന് ഒടുവില്‍ റജിസ്റ്ററില്‍ കൂട്ട ഒപ്പിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണു പുറത്തായത്. സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുമാരുടെ തട്ടിപ്പ്, ദൃശ്യങ്ങള്‍ സഹിതം പുറത്തായതോടെ വന്‍ പ്രതിഷേധമുയര്‍ന്നു.…

Read More

വാക്ക്‌തർക്കം; 22 കാരൻ കൊല്ലപ്പെട്ടു.

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ജെജെ നഗറിൽ വെച്ചുണ്ടായ വാക്ക്‌തർക്കത്തിൽ 22 കാരനായ യുവാവ് കൊല്ലപ്പെട്ടു. മൈസൂർ റോഡിലെ ജയ്ഭീം നഗറിലെ താമസക്കാരനായ ചന്ദ്രുവും മറ്റ് കുറച്ച് സുഹൃത്തുക്കളും തന്റെ സുഹൃത്ത് സൈമണിന്റെ ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടി. പുലർച്ചെ 12 മണിയോടെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ഇവർ മദ്യം കഴിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രു സൈമണിനോട് ഒരു ചിക്കൻ റോൾ വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ സമയം അർദ്ധരാത്രി കഴിഞ്ഞെന്നും ചിക്കൻ റോൾ വിൽക്കുന്ന ഹോട്ടലുകളെല്ലാം അടച്ചെന്നും ചന്ദ്രുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് ചന്ദ്രുവും…

Read More

കാമുകിക്കൊപ്പം  യാത്ര ചെയ്ത 21കാരന് മർദ്ദനം

ബെംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സിരിബാഗിലു വില്ലേജിലെ ഡെറാനെയിൽ വെച്ച് കാമുകിക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 21കാരനെ ഹിന്ദു പ്രവർത്തകർ മർദ്ദിച്ചു. സുരേന്ദ്രൻ, തീർത്ഥ പ്രസാദ്, ജിതേഷ് തുടങ്ങിയവരാണ് നസീറിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയെന്നും പ്രവർത്തകർ തങ്ങളിൽ നിന്ന് പേരും എവിടേക്കാണ് പോകുന്നതെന്നും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞതായി ആര്യാപ്പു സ്വദേശി നസീർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും. ഹിന്ദു സമുദായത്തിൽപ്പെട്ട…

Read More
Click Here to Follow Us