അക്രമിസംഘത്തിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബൗളിഗുള്ളിയിൽ 19 കാരനായ വിദ്യാർത്ഥിയെ ഒരു കൂട്ടം ആൺകുട്ടികൾ കുത്തിക്കൊന്നു. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിബിഎം പഠിക്കുകയായിരുന്ന മുഹമ്മദ് മുദ്ദസിറാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം വിവാഹ മണ്ഡപത്തിന് സമീപം നിൽക്കുകയായിരുന്ന മുദ്ദസിറിനെ ഒരു സംഘം ആൺകുട്ടികൾ മൂർച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മുദ്ദസിറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

റോജ പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും കൊലപാതകം പതിഞ്ഞേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. വിവാഹ മണ്ഡപത്തിന് സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളുടെയും റെക്കോർഡിംഗുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts