ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രികർക്ക് വിമാനക്കമ്പനി ജിവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതിയെന്ന് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതിപരിഹാര സംവിധാനത്തിൽ ഇതു സംബന്ധിച്ച് 3,524 പരാതികളാണ് ലഭിച്ചിട്ടുള്ളത്. യാത്രയ്ക്കിടെ സാധനസാമഗ്രികൾ നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതികളാണ് രണ്ടാംസ്ഥാനത്ത്. ഇത്തരത്തിലുള്ള 1,822 പരാതികളാണ് ലഭിച്ചത്.
ടിക്കറ്റ് വിതരണം, നിരക്ക്, യാത്രക്കൂലി തിരിച്ചുനൽകൽ എന്നീ പരാതികളാണ് മൂന്നാം സ്ഥാനത്ത്. 1,011 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചിട്ടുള്ളത്. പരാതികൾ ബന്ധപ്പെട്ട വിമാനക്കമ്പനികളെ അറിയിക്കുകയും നിശ്ചിതസമയത്തിനകം പരിഹരിച്ചോയെന്നും ഉറപ്പാക്കുകയും ചെയ്യും. വീഴ്ച വരുത്തുന്ന വിമാനക്കമ്പനികൾക്കെതിരേ നടപടിയെടുക്കും.
വിമാനയാത്രികരുടെ പരാതികൾ വേഗം തീർപ്പാക്കാൻ 2007-08 കാലത്താണ് വ്യോമയാന മന്ത്രാലയം കേന്ദ്രിത പരാതി പരിഹാരസംവിധാനത്തിനു (സി.പി.ജി.ആർ.എ.എം.) തുടക്കം കുറിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.