ഭക്ഷണശാലയിലെ തൊഴിലാളിയെ എസ്‌ഐ തല്ലിയ വീഡിയോ വൈറലാകുന്നു

ബെംഗളൂരു: ജഗജീവൻറാം നഗർ (ജെജെ നഗർ) പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) ഹോട്ടൽ ജീവനക്കാരനെ ലാത്തികൊണ്ട് മർദിക്കുന്നതിന്റെ വീഡിയോ വൈറലാകുകയും വിവരം മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് എത്തുകയും ചെയ്തതിനെത്തുടർന്ന് പ്രശ്‌നത്തിലായിരിക്കുകയാണ് സബ് ഇൻസ്‌പെക്ടർ.

പിഎസ്‌ഐ ലോകേഷ് ഹോട്ടൽ ജീവനക്കാരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്.

പ്രാഥമികാന്വേഷണം ഉദ്ധരിച്ച്, ലോകേഷും കീഴുദ്യോഗസ്ഥരും സെപ്തംബർ 10 ന് രാത്രി പട്രോളിങ്ങിലിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി 11.45 ന് ഹോട്ടൽ തുറന്നതായി കണ്ടെത്തി, ജോയിന്റ് അടച്ചുപൂട്ടാൻ തൊഴിലാളികളോട് നിർദ്ദേശിച്ച് സ്ഥലം വിട്ടു.
എന്നാൽ ഏതാനും മിനിറ്റുകൾ കഴിഞ്ഞ് പിഎസ്‌ഐ തിരിച്ചെത്തിയപ്പോൾ ഹോട്ടൽ അപ്പോഴും തുറന്നിരിക്കുന്നതായി കണ്ടു. തുടർന്നാണ് ഭക്ഷണശാലയിലെ തൊഴിലാളിയായ സെയ്ദിനെയാണ് ലോകേഷ് മർദിച്ചത്.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

സംഭവത്തെക്കുറിച്ച് പോലീസ് ഇൻസ്‌പെക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിമ്പർഗി പറഞ്ഞു. പിഎസ്ഐക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി പറഞ്ഞു. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts