ഹൈദരാബാദ്: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ലാതെ വന്നതോടെ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ആപ് വഴിയാണ് ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. സംഭവത്തിൽ ദമ്പതികളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ ഏറെ പ്രയാസപ്പെട്ടിരുന്നു.എന്നാൽ മികച്ച വിദ്യാഭ്യാസം പഠിക്കാൻ മിടുക്കരായ മക്കൾക്ക് നൽകണമെന്ന് ഇരുവരും ആഗ്രഹിച്ചു. മൂത്തമകൾ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ 470ൽ468 മാർക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലും. കോളേജ് ഫീ അടക്കാൻ ഒരു വഴിയും ഇല്ലാതെ വന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ലൈംഗികദൃശ്യങ്ങൾ ലൈവ്…
Read MoreTag: Couples
സമൂസ വിറ്റ് ദമ്പതികൾ പ്രതിദിനം സമ്പാദിക്കുന്നത് 12 ലക്ഷം
ബെംഗളൂരു: ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പള പാക്കേജുകളോടെ സുരക്ഷിതമായ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് സമൂസ കച്ചവടത്തിലേക്ക് ദമ്പതികളായ ശിഖർ വീർ സിഗും നിധി സിഗും വഴി മാറുന്നത്. ഹരിയാനയില്‍ ബയോടെക്‌നോളജിയില്‍ ബിടെക് കോഴ്സ് ചെയ്യുന്നതിനിടെയാണ് ശിഖര്‍ വീര്‍ സിംഗും നിധി സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. ശിഖര്‍ പിന്നീട് ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സയന്‍സസില്‍ നിന്ന് എംടെക് നേടി. ബയോകോണിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി കരിയര്‍ ആരംഭിച്ചു. നിധിയും ഗുരുഗ്രാമിലെ ഒരു ഫാര്‍മ കമ്പനിയില്‍ വര്‍ഷം 30 ലക്ഷം ശമ്പള പാക്കേജുള്ള ജോലിയില്‍ പ്രവേശിച്ചു.…
Read Moreമിശ്ര വിവാഹം കഴിച്ചു, കുടുംബത്തിന് 6 ലക്ഷം പിഴ
ബെംഗളൂരു: മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്പതികള്‍ക്ക് ഗ്രാമീണരുടെ പിഴയും ബഹിഷ്‌കരണവും. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. അഞ്ച് വര്‍ഷം മുന്‍പ് വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് നാട്ടുകൂട്ടത്തിന്റെ ശിക്ഷ. ആറ് ലക്ഷം രൂപ പിഴയടക്കാനും ഈ കുടുംബത്തെ ബഹിഷ്‌കരിക്കാനുമാണ് ആഹ്വാനം. അപമാനം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ കൊല്ലേഗല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ് ഗ്രാമവാസികള്‍ അടുത്തിടെയാണ് അറിഞ്ഞതെന്ന് പോലീസ് പറയുന്നു. വ്യത്യസ്ത ജാതിയിൽ ഉൾപ്പെട്ട ശ്വേതയും ഗോവിന്ദ രാജുവും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവീട്ടുകാരും സമ്മതം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍…
Read Moreപാതിരാവരെ നീളുന്ന ആഘോഷങ്ങൾ; പ്രണയദിനത്തിന് ഒരുങ്ങി നഗരം
ബെംഗളൂരു: വാലന്റൈൻസ് ഡേയ് ആഘോഷിക്കുന്നതിനായി ഒരുങ്ങി നഗരം . കേക്കുകൾ, ചോക്ലേറ്റുകൾ, മറ്റ് ഹാംപറുകൾ എന്നിവ ഉൾപ്പെടുന്ന ഇഷ്‌ടാനുസൃതമാക്കിയ സമ്മാനങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രണയദിനത്തിൽ മികച്ച ബിസിനസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റോറന്റുകൾ, പൂക്കച്ചവടക്കാരും സമ്മാനക്കാരും. ചില റെസ്റ്റോറന്റുകൾ പ്രത്യേക വാലന്റൈൻസ് ഡേ മെനു വരെ തയ്യാറാക്കിയിട്ടുണ്ട്. . പൂക്കച്ചവടക്കാർ ആകട്ടേ പൂക്കളും പ്രത്യേക സമ്മാന ഹാമ്പറുകളും സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. ഹോട്ടലുകളും പബ്ബ്കളും പ്രണയിക്കുന്നവർക്കായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പാതിരാവ് വരെ നീളുന്ന ഡി.ജെ പാർട്ടികളിൽ പ്രണയിതാക്കൾക്ക് സൗജന്യ പ്രേവേശനവും അനുവദിച്ചിട്ടുണ്ട്.…
Read Moreപൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം; നവദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളിൽ കവർച്ച നടത്തുന്ന നവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നാഗരാജ 24 രമ്യ 23 എന്നിവരാണ് പിടിയിലായത്. സ്വർണഭരണങ്ങൾ മൊബൈൽ ഫോൺ, ബൈക്കുകൾ,ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മോഷണ വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മചോഹള്ളി, കെങ്കേരി എന്നിവിടങ്ങളിലെ 2 വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. രാജരാജേശ്വരി നഗറിൽ നിന്ന് 2 ബൈക്കുകളും മോഷ്ടിച്ചു. കെങ്കേരിയിലെ മോഷണത്തിനിടെ സി സി ടി വി ക്യാമെറയിൽ കുടുങ്ങിയതാണ് ഇവരെ പിടികൂടാൻ കാരണം
Read Moreപങ്കാളിയുടെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: വാക്കേറ്റത്തെ തുടർന്ന് നേപ്പാൾ സ്വദേശിനിയായ പങ്കാളിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരു നഗരത്തിലെ ഹൊറമാവ് പ്രദേശത്താണ് കൃഷ്ണ കുമാരി എന്ന യുവതിയെ ആൺസുഹൃത്ത് സന്തോഷ് ധാമി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അതിരുകടന്നതോടെ ബ്യൂട്ടീഷനായി പ്രവർത്തിച്ചുവരുന്ന കൃഷ്‌ണ കുമാരിയെ സന്തോഷ് ധാമി ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്‌ണ കുമാരിയും സന്തോഷ് ധാമിയും കുറച്ച് വർഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞദിവസം ധാമി കൃഷ്ണ കുമാരിയെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെംഗളൂരു ഈസ്‌റ്റ് ഡിവിഷൻ പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി…
Read Moreകാമുകിക്കൊപ്പം യാത്ര ചെയ്ത 21കാരന് മർദ്ദനം
ബെംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ സിരിബാഗിലു വില്ലേജിലെ ഡെറാനെയിൽ വെച്ച് കാമുകിക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 21കാരനെ ഹിന്ദു പ്രവർത്തകർ മർദ്ദിച്ചു. സുരേന്ദ്രൻ, തീർത്ഥ പ്രസാദ്, ജിതേഷ് തുടങ്ങിയവരാണ് നസീറിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയെന്നും പ്രവർത്തകർ തങ്ങളിൽ നിന്ന് പേരും എവിടേക്കാണ് പോകുന്നതെന്നും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞതായി ആര്യാപ്പു സ്വദേശി നസീർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും. ഹിന്ദു സമുദായത്തിൽപ്പെട്ട…
Read More