പങ്കാളിയുടെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: വാക്കേറ്റത്തെ തുടർന്ന് നേപ്പാൾ സ്വദേശിനിയായ പങ്കാളിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരു നഗരത്തിലെ ഹൊറമാവ് പ്രദേശത്താണ് കൃഷ്ണ കുമാരി എന്ന യുവതിയെ ആൺസുഹൃത്ത് സന്തോഷ് ധാമി കൊലപ്പെടുത്തിയത്.

ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അതിരുകടന്നതോടെ ബ്യൂട്ടീഷനായി പ്രവർത്തിച്ചുവരുന്ന കൃഷ്‌ണ കുമാരിയെ സന്തോഷ് ധാമി ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്‌ണ കുമാരിയും സന്തോഷ് ധാമിയും കുറച്ച് വർഷങ്ങളായി ഒരുമിച്ച്‌ താമസിച്ചുവരികയായിരുന്നു. ഇവർ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞദിവസം ധാമി കൃഷ്ണ കുമാരിയെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെംഗളൂരു ഈസ്‌റ്റ് ഡിവിഷൻ പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts