ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്കൂളുകളും കോളേജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ് നിർദേശം 

ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാന്‍ നീക്കവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്.

വഖഫ് ബോര്‍ഡായിരിക്കും ഇതിന് ഫണ്ട് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ഉടന്‍തന്നെ സ്ഥാപനങ്ങള്‍ തുറക്കാനാണ് ആലോചിക്കുന്നത്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

മംഗളൂരു, ശിവമോഗ, ഹാസ്സന്‍, കൊടഗു, ബീജാപൂര്‍, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി അറിയിച്ചു.

പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കാനായി വഖഫ് ബോര്‍ഡ് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ കോളജുകള്‍ക്ക് സ്വയംഭരണാധികാരമുണ്ടാകില്ല. ബോര്‍ഡിന്റെയും സര്‍വകലാശാലകളുടെയും നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ഷാഫി സാദി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts