ദളിത്‌ വിഭാഗത്തിൽ പെട്ട അച്ഛനെയും മകനെയും ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയാതായി പരാതി

ബെംഗളൂരു: പ്രാര്‍ഥനയ്ക്കും പൂജയ്ക്കുമായി ക്ഷേത്രത്തില്‍ എത്തിയ ദലിത് വിഭാഗത്തിലെ അച്ഛനേയും മകനേയും പൂജാരി പുറത്താക്കുകയും അസഭ്യം പറഞ്ഞതായും പരാതി.

ബൈന്തൂര്‍ കൊക്കേശ്വര ക്ഷേത്രത്തില്‍ കമ്പഡകോണെ ഹലഗെരിയിലെ ശിവരാമയും മകനുമാണ് അപമാനിതരായത്.

ക്ഷേത്രപ്രവേശം വിലക്കുകയും പ്രാര്‍ഥനയും പൂജയും തടയുകയും ചെയ്യുന്നത് എന്തിന് എന്ന് ചോദിച്ചപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ച്‌ ആട്ടിയിറക്കുകയായിരുന്നു എന്ന് ശിവരാമ പരാതിയില്‍ പറയുന്നു . ബൈന്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us