പാതിരാവരെ നീളുന്ന ആഘോഷങ്ങൾ; പ്രണയദിനത്തിന് ഒരുങ്ങി നഗരം

candle light dinner couple

ബെംഗളൂരു: വാലന്റൈൻസ് ഡേയ്‌ ആഘോഷിക്കുന്നതിനായി ഒരുങ്ങി നഗരം . കേക്കുകൾ, ചോക്ലേറ്റുകൾ, മറ്റ് ഹാംപറുകൾ എന്നിവ ഉൾപ്പെടുന്ന ഇഷ്‌ടാനുസൃതമാക്കിയ സമ്മാനങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രണയദിനത്തിൽ മികച്ച ബിസിനസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റോറന്റുകൾ, പൂക്കച്ചവടക്കാരും സമ്മാനക്കാരും. ചില റെസ്റ്റോറന്റുകൾ പ്രത്യേക വാലന്റൈൻസ് ഡേ മെനു വരെ തയ്യാറാക്കിയിട്ടുണ്ട്. . പൂക്കച്ചവടക്കാർ ആകട്ടേ പൂക്കളും പ്രത്യേക സമ്മാന ഹാമ്പറുകളും സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. ഹോട്ടലുകളും പബ്ബ്കളും പ്രണയിക്കുന്നവർക്കായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പാതിരാവ് വരെ നീളുന്ന ഡി.ജെ പാർട്ടികളിൽ പ്രണയിതാക്കൾക്ക് സൗജന്യ പ്രേവേശനവും അനുവദിച്ചിട്ടുണ്ട്.…

Read More

കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കണമെന്ന സിർക്കുലർ പിൻവലിച്ചു. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.കോംപിറ്റന്റ് അതോറിറ്റിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും നിര്‍ദ്ദേശിച്ച പ്രകാരം, 2023 ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആഘോഷിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം പിന്‍വലിക്കുന്നു” പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന് കീഴിലുള്ള എഡബ്ല്യുബിഐ ഫെബ്രുവരി 6 ന് പശു…

Read More

വാലന്റൈൻസ് ഡേ; ബെംഗളൂരു വിമാനത്താവളത്തിൽ ഈ വർഷം റോസാപ്പൂക്കളുടെ കയറ്റുമതി ഇരട്ടി

ബെംഗളൂരു : ഈ വർഷം വാലന്റൈൻസ് ഡേയ്‌ക്ക് മുന്നോടിയായി റോസ് കയറ്റുമതിയിൽ എയർപോർട്ട് ചരക്കുകളിൽ ഇരട്ടി വർധനയുണ്ടായതായി തിങ്കളാഴ്ച ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. 2021-ൽ കയറ്റുമതി ചെയ്ത 2.7 ലക്ഷം കിലോയെ അപേക്ഷിച്ച് ഈ വർഷം 25 അന്തർദേശീയ, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏകദേശം 5.15 ലക്ഷം കിലോ റോസാപ്പൂക്കൾ എത്തച്ചതായി വിമാനത്താവളം അറിയിച്ചു. വാലന്റൈൻസ് സീസണിൽ ആഭ്യന്തര വിപണിയിൽ റോസാപ്പൂക്കളുടെ ആവശ്യം ഈ വർഷം ഗണ്യമായി ഉയർന്നു. “ആഭ്യന്തര കയറ്റുമതി ഗണ്യമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു, 2021 ൽ 3.15 ലക്ഷം…

Read More

വീണ്ടും മറ്റൊരു പ്രണയ ദിനം; ആഘോഷിക്കാനൊരുങ്ങി പൂന്തോട്ട നഗരി

ബെംഗളൂരു:  പ്രണയത്തിനുവേണ്ടി രക്തസാക്ഷിയായ വാലന്റൈൻ പുരോഹിതന്റെ ഓർമയിൽ പ്രണയദിനം ആഘോഷമാക്കാൻ പൂന്തോട്ടനഗരി ഒരുങ്ങിക്കഴിഞ്ഞു. അതിനായി വാലന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കൊണ്ട് ബെംഗളൂരു നിറഞ്ഞുനിൽക്കുകയാണ്. പ്രണയദിനം നിറചാരുതയേകാൻ നഗരത്തിലെ ഹോട്ടലുകളും പബ്ബുകളും റിസോർട്ടുകളും മറ്റും കയ്യ്കോർത്തുകഴിഞ്ഞു. കൂടാതെ ലൈവ് സംഗീതപരിപാടികളുൾപ്പെടെ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞശേഷം എത്തുന്ന പ്രണയദിനം ആയതുകൊണ്ടുതന്നെ ഈ ദിവസം നഗരത്തിലെ ലാൽബാഗും കബൺപാർക്കും എം.ജി. റോഡും ചർച്ച് സ്ട്രീറ്റും നഗരപ്രാന്തത്തിലെ നന്ദിഹിൽസും ഉൾപ്പെടെ ഈ ദിനത്തിൽ പ്രണയികൾക്കായി വഴിയൊരുക്കും. പൂക്കൾക്ക് വില കുതിച്ചുയർന്നതായി പറയപെടുന്നുണ്ടെങ്കിലും പ്രണയദിനത്തിന് നിറം…

Read More

പൂക്കളുടെ രാജ്ഞിക്ക് ആവശ്യക്കാർ ഏറുന്നു.

ബെംഗളൂരു: മുൻകാല റെക്കോഡുകൾ തകർത്ത് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ റോസാപ്പൂക്കൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒപ്പം ഈ വാലന്റൈൻസ് ഡേയ്‌ക്കും റോസാപൂക്കൾക്കായുള്ള ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൊവിഡ്-19 മൂലം കഴിഞ്ഞ രണ്ട് വർഷമായി നഷ്ടം നേരിട്ട ബെംഗളൂരുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പൂക്കൃഷിക്കാർക്ക് ഈ വർഷം ജാക്ക്പോട്ടാണ് അടിച്ചിരിക്കുന്നത്. റോസാപൂക്കളുടെ പീക്ക് സീസണ് ഫെബ്രുവരി ഒമ്പതാം തീയതിയാണ് ആരംഭിക്കുന്നതെങ്കിലും , നീണ്ട തണ്ടുള്ള താജ്മഹൽ ഇനം റോസാപൂക്കൾ അതിന് മുൻപേ തന്നെ ഒന്നിന് 30 രൂപ നിരക്കിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്.…

Read More
Click Here to Follow Us