ബെംഗളൂരു: പ്രണയത്തിനുവേണ്ടി രക്തസാക്ഷിയായ വാലന്റൈൻ പുരോഹിതന്റെ ഓർമയിൽ പ്രണയദിനം ആഘോഷമാക്കാൻ പൂന്തോട്ടനഗരി ഒരുങ്ങിക്കഴിഞ്ഞു. അതിനായി വാലന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കൊണ്ട് ബെംഗളൂരു നിറഞ്ഞുനിൽക്കുകയാണ്.
പ്രണയദിനം നിറചാരുതയേകാൻ നഗരത്തിലെ ഹോട്ടലുകളും പബ്ബുകളും റിസോർട്ടുകളും മറ്റും കയ്യ്കോർത്തുകഴിഞ്ഞു. കൂടാതെ ലൈവ് സംഗീതപരിപാടികളുൾപ്പെടെ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞശേഷം എത്തുന്ന പ്രണയദിനം ആയതുകൊണ്ടുതന്നെ ഈ ദിവസം നഗരത്തിലെ ലാൽബാഗും കബൺപാർക്കും എം.ജി. റോഡും ചർച്ച് സ്ട്രീറ്റും നഗരപ്രാന്തത്തിലെ നന്ദിഹിൽസും ഉൾപ്പെടെ ഈ ദിനത്തിൽ പ്രണയികൾക്കായി വഴിയൊരുക്കും.
പൂക്കൾക്ക് വില കുതിച്ചുയർന്നതായി പറയപെടുന്നുണ്ടെങ്കിലും പ്രണയദിനത്തിന് നിറം നൽകാൻ റോസാപ്പൂക്കൾ നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നും കഴിഞ്ഞദിവസങ്ങളിലായി കൂടുതൽ വിൽപ്പനയ്ക്കെത്തിയട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.