“വരമഹാലക്ഷ്മി ഹബ്ബ “യിൽ ഭക്തി സാന്ദ്രമായി നഗരം

ബെംഗളൂരു: തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവമാണ് വര മഹാലക്ഷ്മി വൃതം .കന്നഡയിൽ” വര മഹാലക്ഷ്മി  ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ  പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമി ക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഈ ഉൽസവം ആഘോഷിക്കുന്നത്. ഐശ്വര്യ  ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ആണ് ഇതിന് പിന്നിൽ, വര മഹാലക്ഷ്മി  എന്നതിനർത്ഥം ചോദിക്കുന്ന വരം നൽകുന്ന ഐശ്വര്യ ദേവത.ഈ ദിവസം നടത്തുന്ന പൂജകൾ അഷ്ടലക്ഷ്മിക്ക് നടത്തുന്ന പൂജകൾക്ക് തുല്യമെന്നാണ് വിശ്വസം, സമ്പത്ത്, ഭൂമി, വിദ്യ, സ്നേഹം, പ്രസിദ്ധി, സമാധാനം, സന്തോഷം, ധൈര്യം എന്നിവയാണ് അഷ്ടലക്ഷ്മി എന്നറിയപ്പെട്ടുന്നത്.സാധാരണ വിവാഹിതരായ സ്ത്രീകളാണ് വരമഹാലക്ഷ്മി പൂജ നടത്തുന്നത്, സ്വന്തം കുടുംബത്തിനും പ്രത്യേകിച്ച് തന്റെ ഭർത്താവിന് ആയുരാരോഗ്യ സൗഖ്യവും അർത്ഥവും വന്നു ചേരുക എന്നതാണ് ലക്ഷ്യം. പൂജക്ക് ശേഷം സമീപ പ്രദേശത്തുള്ള മറ്റ്  സുമംഖലി മാരെ വീട്ടിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ആശിർവാദം വാങ്ങുകയും ചെയ്യുന്നു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

നഗരത്തിൽ ഇന്നലെ പ്രധാന    ദേവീക്ഷേത്രങ്ങളായ ബനശങ്കരി, രാജരാജേശ്വരി തുടങ്ങിയ അമ്പലങ്ങളിൽ സ്പെഷൽ പൂജകൾ  ഉണ്ടായിരുന്നു, വളരെ വലിയ ഭക്തജനത്തിരക്കാണ് ഈ ക്ഷേത്രങ്ങളിൽ കാണാൻ കഴിഞ്ഞത്.

വീടുകളിൽ പൂജ നടത്തിയ നഗരവാസികൾക്ക് ഇന്നലെ വിലക്കയറ്റത്തിന്റെ ദുരനുഭവം കൂടി കൂട്ടിനുണ്ടായിരുന്നു. സിറ്റി മാർക്കറ്റിൽ ഇന്നലെ പൂവ്, വാഴ ചെടി, വാഴയില തുടങ്ങിയവക്ക് വളരെയധികം വിലയുയർന്നു. ചുവന്ന കനകാംബരത്തിന്റെ പൂവിന് സാധാരണ ദിവസങ്ങളിലെ വില കിലോക്ക്300-400 രുപ മാത്രമാണ് അത് 1500 രൂപയായിരുന്നു ഇന്നലെ. ഒരു മുഴം കനകാംബരമാലക്ക് 25 രൂപ വരെ കൊടുക്കേണ്ടി വന്നു. സാധാരണ ദിവസം വാഴയിലയുടെ വില 5 രുപ മാത്രമാണ് ,ഇന്നലെ വാഴയിലക്ക് 15 രൂപ വരെ കൊടുത്തവരുണ്ട്.രണ്ട് താമര പൂവിന് 60-70 വരെ പലരും ഈടാക്കി. മുല്ലപ്പൂ കിലോക്ക് സാധാരണ കൊടുത്തിരുന്നത് 350-400  രുപ മാത്രം ഇന്നലെ അത് 850- 900 ആയി.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

വാഴപ്പഴം അടക്കമുള്ള പഴങ്ങളുടെയും വില കുതിച്ചുയർന്നു, അവസരം മുതലെടുക്കുന്ന വിൽപനക്കാരെ പ്രധാന മാർക്കറ്റ് കളായ കെ.ആർ മാർക്കെറ്റ് ,യശ്വന്ത്പുര മാർകെറ്റ് ,മഡിവാള  തുടങ്ങിയ ഇടങ്ങളിൽ കാണാമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts