മണിപ്പാൽ ക്ഷേത്രത്തിൽ കൗ ഹഗ് ഡേ ആചാരിച്ചു

ബെംഗളൂരു: പ്രണയദിനത്തില്‍ പശു ആലിംഗന നിര്‍ദേശം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചെങ്കിലും മണിപ്പാലില്‍ അത് നടപ്പാക്കി. മണിപ്പാല്‍ ശിവപാഡി ശ്രീ ഉമ മഹേശ്വരി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായക്കാര്‍ പങ്കെടുത്തു. ഗോ പൂജക്ക് ക്ഷേത്രം അധികാരി പ്രകാശ് കുക്കെഹള്ളി നേതൃത്വം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യമാകെ ഔദ്യോഗികമായി ആചരിക്കപ്പെടുമെന്നും പാശ്ചാത്യ സംസ്‌കാരമായ പ്രണയദിനം ആഘോഷിക്കുന്നതില്‍ നിന്ന് യുവതീ യുവാക്കളെ തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന്റെ മാതാവ് സരസ്വതി ബരിതായ ചടങ്ങില്‍ പങ്കെടുത്തു.

Read More

കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കണമെന്ന സിർക്കുലർ പിൻവലിച്ചു. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.കോംപിറ്റന്റ് അതോറിറ്റിയും ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയവും നിര്‍ദ്ദേശിച്ച പ്രകാരം, 2023 ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആഘോഷിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം പിന്‍വലിക്കുന്നു” പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പിന് കീഴിലുള്ള എഡബ്ല്യുബിഐ ഫെബ്രുവരി 6 ന് പശു…

Read More

പ്രണയദിനം പശുവിനൊപ്പം, കൗ ഹഗ് ഡേ ആയി ആചാരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിർദേശം

ന്യൂഡൽഹി: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ്…

Read More
Click Here to Follow Us