ബെംഗളൂരു: മുൻകാല റെക്കോഡുകൾ തകർത്ത് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ റോസാപ്പൂക്കൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒപ്പം ഈ വാലന്റൈൻസ് ഡേയ്‌ക്കും റോസാപൂക്കൾക്കായുള്ള ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൊവിഡ്-19 മൂലം കഴിഞ്ഞ രണ്ട് വർഷമായി നഷ്ടം നേരിട്ട ബെംഗളൂരുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പൂക്കൃഷിക്കാർക്ക് ഈ വർഷം ജാക്ക്പോട്ടാണ് അടിച്ചിരിക്കുന്നത്.
റോസാപൂക്കളുടെ പീക്ക് സീസണ് ഫെബ്രുവരി ഒമ്പതാം തീയതിയാണ് ആരംഭിക്കുന്നതെങ്കിലും , നീണ്ട തണ്ടുള്ള താജ്മഹൽ ഇനം റോസാപൂക്കൾ അതിന് മുൻപേ തന്നെ ഒന്നിന് 30 രൂപ നിരക്കിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ബെംഗളൂരു റൂറൽ, ചിക്കബള്ളാപ്പൂർ, സമീപ ജില്ലകളിലെ റോസാപ്പൂക്കൾക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരേറെയാണ്.
നിലവിൽ റോസാപൂക്കളുടെ കയറ്റുമതി സുഗമമാക്കുന്നത് ഇന്റർനാഷണൽ ഫ്ലവർ ഓക്ഷൻ ബെംഗളൂരു (IFAB) എന്ന കമ്പനിയാണ്. കഴിഞ്ഞ ബുധനാഴ്ച ഐഎഫ്എബിയിൽ നടന്ന റോസ് ലേലത്തിൽ 63 ലേലക്കാരാണ് പങ്കെടുത്തിരുന്നത്. സാധാരണ ദിവസങ്ങളിൽ 3ൽ കൂടുതൽ ലേലങ്ങൾ കാണില്ലെങ്കിലും, ഫെബ്രുവരി 9 നും 13 നും ഇടയിൽ പ്രതിദിനം 4-5 ലേലങ്ങളെങ്കിലും IFAB നടത്താറുണ്ടെന്നും അതിൽ ചില ലേലങ്ങൾ രാത്രി വരെ നീണ്ടുനിൽക്കുമെന്നും കമ്പനി അറിയിച്ചു.
ഈ ആഴ്ചയുടെ തുടക്കം മുതൽ പ്രതിദിനം 4.75 ലക്ഷം മുതൽ 5 ലക്ഷം വരെ റോസാപ്പൂക്കൾ 14-15 രൂപ നിരക്കിലാണ് വിൽക്കുന്നത്. എന്നാൽ ഫെബ്രുവരി 13ഓടെ ഈ സംഖ്യ 5.5-6 ലക്ഷമായി ഉയരുമെന്നും ഐഎഫ്എബി അറിയിച്ചു. വാലന്റൈൻസ് വീക്ക് റോസാപൂ വിൽപ്പനയിൽ 4-5 കോടി രൂപ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത്, മൊത്തത്തിൽ ഇത് ഒരു സാധാരണ ആഴ്ചയെ അപേക്ഷിച്ച് 30% വർധനവിലെക്കാണ് വിരൽ ചചൂണ്ടുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു
.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.