ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രങ്ങൾ; ബി.ജെ.പി. എം.എൽ.എ

ബെംഗളൂരു : ഹിജാബ് വിവാദത്തിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിൽ സ്ത്രീകൾക്കെതിരായ കനത്ത പരാമർശവുമായി കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമർശിച്ചാണ് രേണുകാചാര്യ വിവാദ പരാമർശം നടത്തിയത്.

 ബിക്കിനിയായാലും ഘൂംഘാട്ടായാലും ഒരു ജോടി ജീൻസായാലും ഹിജാബായാലും, താൻ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നും ഈ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും. സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തുക. #ലഡ്കിഹൂൺലദ്ശക്തിഹൂൺ.” എന്ന് കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു,

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ് അവരുടെ നേർക്കുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുന്നതെന്നും സ്ത്രീകളുടെ വസ്ത്രങ്ങൾ പുരുഷന്മാരെ പ്രകോപിപ്പിക്കുകയാണെന്നുമായിരുന്നു എം.പി. രേണുകാചാര്യയുടെ വിവാദ പരാമർശം. കൂടാതെ പ്രിയങ്കയുടേത് വിലകുറഞ്ഞ പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിക്കിനിയെന്നത് മോശം പദമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രേണുകാചാര്യയുടെ അഭിപ്രായപ്രകടനം. രേണുകാചാര്യയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കർ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts