ഹൈദരാബാദ്: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ലാതെ വന്നതോടെ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. ഹൈദരാബാദിലാണ് സംഭവം.
മൊബൈൽ ആപ് വഴിയാണ് ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. സംഭവത്തിൽ ദമ്പതികളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു.
രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ ഏറെ പ്രയാസപ്പെട്ടിരുന്നു.എന്നാൽ മികച്ച വിദ്യാഭ്യാസം പഠിക്കാൻ മിടുക്കരായ മക്കൾക്ക് നൽകണമെന്ന് ഇരുവരും ആഗ്രഹിച്ചു.
മൂത്തമകൾ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ 470ൽ468 മാർക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലും.
കോളേജ് ഫീ അടക്കാൻ ഒരു വഴിയും ഇല്ലാതെ വന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ പെൺകുട്ടികളുടെ പിതാവിന് അസുഖം മൂലം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഹൈ ഡെഫനിഷൻ കാമറകൾ ഉൾപ്പടെ ഇവരിൽ നിന്നും പിടിച്ചെടുത്തു.
ദൃശ്യങ്ങൾ പകർത്തി 500 രൂപക്കാണ് ഇവർ നൽകിയിരുന്നത്. ലൈവ് സ്ട്രീമിങ്ങിന് 2,000 രൂപയും ആവശ്യക്കാരിൽ നിന്ന് ഈടാക്കി.
ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിൽ അന്വേഷണം നടത്തിയത്.
അതെസമയം ദമ്പതികൾ പറഞ്ഞ കാര്യം സത്യമാണെന്നും കുട്ടികളുടെ പഠനചിലവിന് ഒരു മാർഗവും ഇല്ലാതെ വന്നതോടെയാണ് ഈ രീതി ഇരുവരും സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.