ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ; പുതിയ പദ്ധതിയുമായി കർണാടക സർക്കാർ

ബെംഗളൂരു : വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സം​സ്ഥാ​ന​ത്തു​ട​നീ​ളം മൊ​ബൈ​ൽ ഹെ​ൽ​ത്ത് യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്രഖ്യാപിച്ച് കർണാടക സർക്കാർ.

ഗ്രാമങ്ങളിൽ കഴിയുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ചികിത്സയും വേഗത്തിലുള്ള ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം, പ​ദ്ധ​തി​ക്ക് 15.97 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് അ​നു​വ​ദി​ച്ചു.ഇ​തി​നാ​യി നി​ല​വി​ലു​ള്ള ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കും. വാ​ഹ​ന​ങ്ങ​ൾ വാങ്ങുക, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കുക, എന്നിവയ്‌ക്കായി ജി​ല്ല ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​.

  പ്രണയിച്ച യുവതിയുടെ പീഡനം; വീഡിയോ നിർമ്മിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ർ​മാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കും. നിരവധി പേർക്കാണ് പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗുണം ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിവുവേളകൾ ആസ്വാദ്യമാക്കാം; പുത്തൻ പാക്കേജ് ടൂ​റു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us