ഗോവയിൽ നിന്നെത്തി ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന ; യോഗ ഗുരു അറസ്റ്റിൽ

റായ്പൂർ: ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഭവത്തികൾ യോഗ ഗുരു അറസ്റ്റിൽ. ഛത്തീസഗഢിൽ ആശ്രമം നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തരുൺ ക്രാന്തി അഗർവാൾ പിടിയിലാകുന്നത്.

ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി. രണ്ട് വർഷത്തിലേറെയായി ഗോവയിൽ യോഗ ക്ലാസ് നടത്തി വരികയായിരുന്നു ഇയാൾ.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

പിന്നീട് ഗോവയിലെ ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിച്ച് ഇയാൾ ഛത്തീസ്ഗഢിലേയ്ക്കെത്തി. രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ സ്വന്തമായൊരു ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

അഞ്ചേക്കർ ഭൂമിയിലാണ് പുതിയ ആശ്രമത്തിനായി പണി തുടങ്ങിയത്. നിരവധി വിദേശികളാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്. ഇവർക്ക് വ്യാപകമായി കഞ്ചാവ് വിതരണം ചെയ്‌തിരുന്നതായി പൊലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു.

പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെ 1.993 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എൻ.ഡി.പി.എസ് വകുപ്പ് പ്രകാരമാണ് യോഗ ഗുരുവിനെതിരെ കേസെടുത്തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
[masterslider id="10"]

Related posts