റായ്പൂർ: ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഭവത്തികൾ യോഗ ഗുരു അറസ്റ്റിൽ. ഛത്തീസഗഢിൽ ആശ്രമം നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തരുൺ ക്രാന്തി അഗർവാൾ പിടിയിലാകുന്നത്. ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി. രണ്ട് വർഷത്തിലേറെയായി ഗോവയിൽ യോഗ ക്ലാസ് നടത്തി വരികയായിരുന്നു ഇയാൾ. പിന്നീട് ഗോവയിലെ ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിച്ച് ഇയാൾ ഛത്തീസ്ഗഢിലേയ്ക്കെത്തി. രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ സ്വന്തമായൊരു ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അഞ്ചേക്കർ ഭൂമിയിലാണ് പുതിയ ആശ്രമത്തിനായി പണി തുടങ്ങിയത്. നിരവധി വിദേശികളാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്.…
Read More